August 13, 2026

മലബാര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായിٹ

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : മീനങ്ങാടി സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 70-ാമത് മലബാര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫെബ്രുവരി  25 മുതല്‍ 29 വരെ നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളീകാര്‍പ്പോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.വിവിധ ദിവസങ്ങളില്‍  റവ.ഫാ.മാത്യു ഈരാളില്‍ തിരുവാങ്കുളം, റവ.ഫാ. ജെയ്സണ്‍ ലാസ
ലെറ്റ് ആശ്രമം നടവയല്‍,  റവ.ഫാ. ജയ്സണ്‍ കത്തനാര്‍  നരിപ്പാറ  
എന്നിവര്‍  വചന ശുശ്രൂഷയ്ക്ക്   നേതൃത്വം  നല്‍കും.   സലേഷ്യന്‍ & ലാസലെറ്റ് ധ്യാന ടീം ഗാനശുശ്രൂഷ നിര്‍വഹിക്കും.  എല്ലാ  ദിവ
സവും വൈകിട്ട് 6:00 മുതല്‍ 9:00 വരെയാണ് കണ്‍വെന്‍ഷന്‍.  യോഗം  കഴിഞ്ഞ്  വിവിധ  സ്ഥലങ്ങളിലേക്ക്  വാഹന  സൗകര്യം 
ഉണ്ടണ്‍ായിരിക്കും. സ്വാഗതസംഘയോഗത്തില്‍ ഫാ. ബാബു നീറ്റുംകര
അദ്ധ്യക്ഷത വഹിച്ചു.ഫാ.സജിഅബ്രാഹം ചൊള്ളാട്ട് ,ഫാ.ഷൈജന്‍ മറുതല, ഫാ.എല്‍ദോജോര്‍ജ്ജ് മനയത്ത്, ട്രസ്റ്റി സാബു പുത്തയത്ത്,
ജോ.ട്രസ്റ്റി ജോര്‍ജ്ജ് നടുപ്പറമ്പില്‍,  സെക്രട്ടറി   സാബു ഒറോമ്മാലില്‍  എന്നിവര്‍ സംസാരിച്ചു. 
ഫോൺ: 9447 472535
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *