പൊഴുതനയിൽ കര്‍ഷകദിനാചരണം നടത്തി
പൊഴുതന ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു. ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയും പച്ചക്കറി തൈകള്‍ വിതരണവും പഞ്ചായത്ത് പ്രസിഡണ്ട് എന്‍.സി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു. കാര്‍ഷിക വികസന സമിതിയംഗം ശിവരാമന്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.മമ്മുട്ടി പദ്ധതി വിശദീകരണം നടത്തി. കൃഷി ഓഫീസര്‍ വി.കെ. ആരണ്യ, കാര്‍ഷിക വികസന സമിതി അംഗങ്ങളായ ഗോവിന്ദന്‍, ജേക്കബ് സെയ്ത് , കുരുമുളക് സമിതി സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply