April 20, 2024

സംസ്ഥാനത്ത് 82000 തോടുകള്‍ ശുചീകരിക്കും

0
 സംസ്ഥാനത്ത് 82000 തോടുകള്‍ ശുചീകരിക്കുെന്ന് മന്ത്രി തോമസ് ഐസക് .വൈത്തിരിയിൽ പഞ്ചായത്ത് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  20000 കിലോമീറ്റര്‍ ജൂണിന് മുമ്പ് ശുചിയാക്കാന്‍ ലക്ഷ്യമിടുന്നു. തൊഴിലുറപ്പ് പദ്ധതിയെ ഇതിലേക്കായി കൂട്ടി യോജിപ്പിക്കും. ഓരങ്ങളുടെ സംരക്ഷണത്തിന് കയര്‍ഭൂവസ്ത്രം ഉപയോഗിക്കും. പ്രതിവര്‍ഷം ഒരു കോടി ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. പച്ചത്തുരുത്തുകള്‍, പൊതു സ്ഥലങ്ങള്‍ എന്നിവ ഇതിനായി ഉപയോഗിക്കും. പുരയിടങ്ങളിലും തൈകള്‍ നടാം. മൂന്ന് വര്‍ഷത്തെ പരിപാലനം ഉറപ്പാക്കിയാണ് പദ്ധതി തയ്യാറാക്കുക. കൃഷി വകുപ്പിന്റെ ജീവനി പദ്ധതി വഴിയും കുടുംബശ്രീയുടെ 20000 ഹെക്ടര്‍ പദ്ധതി വഴിയും ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കും. അയ്യായിരം പുതിയ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങും. പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങള്‍, സാങ്കേതിക സേവന ഗ്രൂപ്പുകള്‍, ഇവന്റ് മാനേജ്‌മെന്റ്, കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍, ചെറുകിട വ്യവസായങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നീ മേഖലകളിലാണ് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുക. പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി റെമഡിയല്‍ വിദ്യാഭ്യാസ പദ്ധതി ആവിഷ്‌കരിക്കും. ഓണത്തിന് മുമ്പ് ക്ലാസ്സുകളില്‍ അക്കവും അക്ഷരവും ഉറക്കാത്തവരെ നിര്‍ണ്ണയിക്കും. എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഒരു പാലിയേറ്റീവ് സംവിധാനം ഉറപ്പ് വരുത്തും. തദ്ദേശ സ്വയം ഭഗണ സ്ഥാപനങ്ങള്‍ക്കായിരിക്കും ഇതിന്റെ ചുമതല. ഗൃഹ പരിചരണത്തിന് ഊന്നല്‍ നല്‍കും. പട്ടികവിഭാഗങ്ങളുടെ കോളനി നവീകരണ പദ്ധതികള്‍ പൂര്‍ത്തീകരിക്കും. വീടുകളുടെയും പഠനമുറികളുടെയും പൂര്‍ത്തീകരണവും ലക്ഷ്യമിടുന്നു. ദുരന്ത പ്രതിരോധത്തിന് സമഗ്ര പ്രാദേശിക പദ്ധതികള്‍ രൂപീകരിക്കും. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും, മുന്‍ കരുതലുകള്‍ക്കും സംവിധാനമൊരുക്കും. 100 പേര്‍ക്ക് ഒരാള്‍ എന്ന നിലയില്‍ സാമൂഹ്യ സന്നദ്ധ സേന രൂപീകരിക്കാനും ലക്ഷ്യമിടുന്നു. 

     തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു.  ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ,  കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍, ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍,ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍,

ഒ.ആര്‍. കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, കെ.ജി.പി.എ ജനറല്‍ സെക്രട്ടറി പി. വിശ്വംഭര പണിക്കര്‍, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയി ഇളമണ്‍, കില മുന്‍ ഡയറക്ടര്‍ പി.പി. ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. സുഭാഷ്, ചേമ്പര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി. രമേശന്‍, കെ.ജി.പി.എ പ്രസിഡന്റ് തുളസി ടീച്ചര്‍, കെ.ജി.പി.എ മുന്‍ പ്രസിഡന്റ് പി.ടി മാത്യൂ, കെ.ജി.പി.എ മുന്‍ ജനറല്‍ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി, കെ.ജി.പി.എ സെക്രട്ടറി എച്ച്. മുഹമ്മദ് നിയാസി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, പഞ്ചായത്ത് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് എം.പി അജിത് കുമാര്‍, ഡി.ഡി.പി പി.എസ്. ടിമ്പില്‍ മാഗി തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *