September 26, 2026

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ എൽ.ഡി.എഫ്‌ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക്‌ മാർച്ച്‌ നടത്തി

0
IMG-20200218-WA0246.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ  എൽഡിഎഫ്‌ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക്‌ മാർച്ച്‌ നടത്തി. സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായി ജില്ലയിലെ മൂന്ന്‌ നിയമസഭാ മണ്ഡലങ്ങളിലും മാർച്ച്‌ നടത്തി. നൂറുകണക്കിനുപേർ പങ്കാളികളായി.
കൽപ്പറ്റയിൽ ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ മാർച്ച്‌ സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര ഉദ്‌ഘാടനംചെയ്‌തു. എൽഡിഎഫ്‌ മണ്ഡലം കൺവീനർ വി പി ശങ്കരൻ നമ്പ്യാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, വി പി വർക്കി, മുഹമ്മദ് പഞ്ചാര, സണ്ണി മാത്യു, ഉമ്മർ എന്നിവർ സംസാരിച്ചു. എൻ ഒ ദേവസ്യ സ്വാഗതവും മുഹമ്മദ്‌ അലി നന്ദിയും പറഞ്ഞു. 
ബത്തേരി പോസ‌്റ്റോഫീസ‌് മാർച്ച‌് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി വി ബേബി ഉദ‌്ഘാടനം ചെയ‌്തു. പി കെ രാമചന്ദ്രൻ അധ്യക്ഷനായി. കെ ഗീവർഗീസ‌്, ജോസ‌് പനമട, കെ എം ബഷീർ, കെ എ പ്രകാശൻ എന്നിവർ സംസാരിച്ചു. സി എം സുധീഷ‌് സ്വാഗതം പറഞ്ഞു.
മാനന്തവാടിയിൽ പോസ്‌റ്റ്‌ ഓഫീസ്‌ മാർച്ച്‌ എൽഡിഎഫ്‌ ജില്ലാകൺവീനർ കെ വി മോഹനൻ ഉദ്ഘാടനം ചെയ്തു.  ഇ ജെ ബാബു അധ്യക്ഷനായി. എ എൻ പ്രഭാകരൻ, കുര്യാക്കോസ് മുള്ളൻമട, ഷബീർ അലി, ജുനൈദ് കൈപ്പാണി എന്നിവർ സംസാരിച്ചു. പി വി സഹദേവൻ സ്വാഗതവും കെ എം വർക്കി നന്ദിയും പറഞ്ഞു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *