April 26, 2024

ഡി ജി പി ലോക്‌നാഥ് ബഹ്‌റയെ പുറത്താക്കണം:യു.ഡി.എഫ് കല്‍പ്പറ്റയില്‍ പ്രകടനവും യോഗവും നടത്തി

0
Img 20200218 Wa0248.jpg
കല്‍പ്പറ്റ: സംസ്ഥാന പൊലീസിലെ അഴിമതികള്‍ പുറത്തായ സാഹചര്യത്തില്‍ ഡി ജി പി ലോക്‌നാഥ് ബഹ്‌റയെ പുറത്താക്കുക, രാജ്യസുരക്ഷക്ക് ഭീഷണിയായ ആഭ്യന്തരവകുപ്പിലെ അഴിമതിയില്‍ സി ബി ഐ അന്വേഷണം നടത്തുക, ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് യു ഡി എഫ് ജില്ലാകമ്മിറ്റി കല്‍പ്പറ്റയില്‍ പ്രകടനവും യോഗവും നടത്തി. ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ പി പി എ കരീം ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. പി പി ആലി, എന്‍ കെ റഷീദ്, പടയന്‍ മുഹമ്മദ്, അഡ്വ. ടി ജെ ഐസക്, ഡി പി രാദശേഖരന്‍, സി മൊയ്തീന്‍കുട്ടി, എം ജി ബിജു, എ പി ഹമീദ്, റസാഖ് കല്‍പ്പറ്റ, സി ജയപ്രസാദ്, ഗിരീഷ് കല്‍പ്പറ്റ, ബി സുരേഷ്ബാബു, ടി ഹംസ, ജോയി തൊട്ടിത്തറ, ഇബ്രാഹീം മാസ്റ്റര്‍, പി കെ അബ്ദുള്‍ അസീസ് സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *