June 13, 2026

ഓടപ്പള്ളം സ്കൂളിൽ വിദ്യാർത്ഥികളുടെ സ്കൂൾ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

0
IMG-20200219-WA0047.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഓടപ്പള്ളം സ്കൂൾ മാർക്കറ്റ് നഗരസഭാ കൗൺസിലർ എം.സി. ശരത് ഉദ്ഘാടനം ചെയ്തു. പ്രവൃത്തി പരിചയ പഠനത്തിന്റെ ഭാഗമായി കുട്ടികളുണ്ടാക്കിയ സോപ്പ്, സോപ്പ് പൊടി, ലോഷനുകൾ, സഞ്ചികൾ തുടങ്ങിയവ സ്കൂൾ മാർക്കറ്റിൽ ക്രമീകരിച്ചിരുന്നു. കുട്ടികൾ തന്നെയാണ് ഉൽപ്പന്നങ്ങൾ നിർമിക്കുന്നതും പരസ്യങ്ങൾ തയ്യാറാക്കുന്നതും വിൽപ്പന നടത്തുന്നതും കണക്കുകൾ കൈകാര്യം ചെയ്യുന്നതുമെല്ലാം . സ്കൂൾ മാർക്കറ്റുമായി ബന്ധപ്പെട്ട് നടത്തിയ പഠനപ്രവർത്തനങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ ലീഡർ ദേവപ്രിയ സി.ആർ. സ്വാഗതവും സ്കൂൾ മാർക്കറ്റ് കോർഡിനേറ്റർ ജാൻസി കെ.സി. നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ സുരാജ് നടുക്കണ്ടി,  മദർ പി ടി എ എ എ എ പ്രസിഡണ്ട് സുലോചന സുരേഷ്, അവന്തിക യു.എസ്.എന്നിവർ സംസാരിച്ചു. പഠനം കൂടുതൽ ജീവിതഗന്ധിയാക്കുക, കൈത്തൊഴിലുകളഭ്യസിച്ച്  സമ്പാദ്യ ശീലം വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സ്കൂൾ മാർക്കറ്റിനുള്ളത്.

-ജയരാജ് ബത്തേരി അരി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *