October 23, 2026

‘കൊറോണ വൈറസ്: ആശങ്ക വേണ്ട ജാഗ്രത മതി ‘ ബോധവൽക്കരണ ക്ലാസ്സുമായി ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
IMG-20200216-WA0055.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി:
കണ്ണങ്കോട് ചുക്കാലിക്കുനി കോളനിയിൽ ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ  നേത്രത്വത്തിൽ കൊറോണ: ആശങ്കകളും, ആയുഷ് പ്രതിരോധവും എന്ന വിഷയത്തെ ആസ്‌പദമാക്കി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഡോ: അരുൺ ബേബി കൊറോണ രോഗം വരാനുള്ള സാദ്ധ്യതകൾ, രോഗം വരാതിരിക്കാനുള്ള ആയുഷ്  പ്രതിരോധ മാർഗ്ഗങ്ങൾ, മുന്നൊരുക്കങ്ങൾ, ചികിത്സ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചു ക്ലാസുകൾ എടുത്തു. ക്ലാസ്സിന്റെ  ഭാഗമായി ചുക്ക്, മുളക്, തിപ്പലി, ഏലം, ജീരകം, തുളസി, കരിപ്പെട്ടി  എന്നിവ ചേർന്ന  പ്രതിരോധ ശേഷി വർധിപ്പിക്കുന്ന  ഔഷധ കാപ്പി വിതരണം ചെയ്തു. നവോദയ ഗ്രന്ഥശാല സെക്രട്ടറി ഐസക് നന്ദി  രേഖപ്പെടുത്തി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *