ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നയിക്കുന്ന രാഷ്ട്ര രക്ഷാമാർച്ചിന് ഗ്രാമങ്ങളിൽ ഉജ്ജ്വല സ്വീകരണം
രാഷ്ട്ര രക്ഷാമാർച്ചിന് ഗ്രാമങ്ങളിൽ ഉജ്ജ്വല സ്വീകരണം
കൽപ്പറ്റ: വയനാട് ഡി സി സി പ്രസിഡണ്ട്
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നയിക്കുന്ന
രാഷ്ട്ര രക്ഷാമാർച്ചിന് ഗ്രാമങ്ങളിൽ ആവേശോജ്വല സ്വീകരണം. മാർച്ച് എത്തിച്ചേർന്ന പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ഇന്ന്
നിരവധി പരാതികളാണ് ഇപ്പോഴും ജാഥാ ക്യാപ്റ്റന് ലഭിക്കുന്നത് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതും വൈകുന്നതും അടക്കമുള്ള ഉള്ള പരാതികളുമായാണ് സാധാരണ ജനങ്ങൾ ജാഥാക്യാപ്റ്റൻ ഐ സി ബാലകൃഷ്ണൻ എം.എൽ.എക്ക് മുമ്പിലെത്തുന്നത്. രാഷ്ട്ര രക്ഷാമാർച്ചിന് രണ്ടാം ദിവസമായ ഇന്നലെ അരപ്പറ്റ യിൽ നിന്നാണ് യാത്ര ആരംഭിച്ചത് .മുൻ എം എൽ എ എൻ.ഡി. അപ്പച്ചൻ പദയാത്ര ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡണ്ട് ആർ. ഉണ്ണി കൃഷ്ണൻ അധ്യക്ഷനായിരുന്നു .തുടർന്ന് മേപ്പാടിയിൽ രാഷ്ട്ര രക്ഷാമാർച്ചിന് നാട്ടുകാരും പാർട്ടി പ്രവർത്തകരും ചേർന്ന് സ്വീകരണം നൽകി . മുട്ടിലിലായിരുന്നു ഇന്നലത്തെ യാത്രയുടെ സമാപനം .കെ .പി .സി .സി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെ പി സി സി അംഗം പി പി ആലി ,., അബ്ദുള്‍ മുത്തലിബ്, എന്‍ ഡി അപ്പച്ചന്‍, കെ എല്‍ പൗലോസ്, പി വി ബാലചന്ദ്രന്‍, പി കെ ജയലക്ഷ്മി, കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, കെ വി പോക്കര്‍ഹാജി, അഡ്വ. എന്‍ കെ
വര്‍ഗീസ്, എം എ ജോസഫ്, ചിന്നമ്മ ജോസ്, വിജയമ്മ ടീച്ചര്‍
എം ജി ബിജു, എന്‍ എം വിജയന്‍, പി ടി ഗോപാലക്കുറുപ്പ്, പി ഡി സജി, അഡ്വ. വേണുഗോപാല്‍, മംഗലശേരി മാധവന്‍മാസ്റ്റര്‍, , ആര്‍ പി ശിവദാസ് ,രാജശേഖരൻ,പി കെ അനിൽകുമാർ ബിനു തോമസ് .ജയപ്രസാദ് ,അഡ്വക്കേറ്റ് എൻ എൻ കെ കെ വർഗീസ് ,പി വി ജോർജ്ജ് എക്കണ്ടി മൊയ്തൂട്ടി, എടക്കൽ മോഹനൻ
കെ.ഇ. വിനയൻ, ടി. ജെ ഐസക് , ജഷീർ, നിസി അഹമ്മദ്
തുടങ്ങിയ നിരവധി നേതാക്കള്‍ വിവിധ വിവിധ കേന്ദ്രങ്ങളിൽ ഇതിൽ പ്രസംഗിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡണ്ട് ഐ സി ബാലകൃഷ്ണൻ എംഎൽഎ നടത്തുന്ന രാഷ്ട്ര രക്ഷാമാർച്ച് 150 സ്ഥിരം പ്രതിനിധികൾ ആണുള്ളത് .ഇന്ന് (വെള്ളിയാഴ്ച ച) രാവിലെ 9 മണിക്ക് മണിക്ക് കമ്പളക്കാട് നിന്നും ഇന്നും യാത്ര ആരംഭിക്കും 11 മണിക്ക് മണിക്ക് സ്വീകരണം നൽകും വൈകുന്നേരം അഞ്ചുമണിക്ക് പടിഞ്ഞാറത്തറ ടൗണിലാണ് പദയാത്രയുടെ ഇന്നത്തെ സമാപനം .ജാഥയുടെ നാലാം ദിവസമായ നാളെ (ശനിയാഴ്ച) രാവിലെ 9 മണിക്ക് മണിക്ക് കാവും മന്ദത്തുനിന്ന് യാത്ര ആരംഭിക്കും .പത്തുമണിക്ക് പിണങ്ങോടും 11മണിക്ക് പൊഴുതനയിലും സ്വീകരണം നൽകും . വൈകുന്നേരം അഞ്ചുമണിക്ക് വൈത്തിരിയിലാണ്
രക്ഷാമാർച്ചിന്റെ സമാപനം. ഈ മാസം 29 വരെയാണ് പദയാത്ര സംഘടിപ്പിച്ചിട്ടുള്ളത് .. 29 – ന് ബത്തേരിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ രാഹുൽഗാന്ധി എം.പിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും .






Leave a Reply