May 19, 2024

ഉയര്‍ന്ന താപനില: മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്

0

വയനാട് ആട്

   ജില്ലയില്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ മൃഗങ്ങള്‍ക്ക് സൂര്യാഘാതവും ചെളളുപനിപോലുളള പരാദ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും മുന്‍നിര്‍ത്തി ചീഫ് വെറ്ററിനറി ഓഫീസര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഫെബ്രുവരി മാസത്തില്‍ തന്നെ ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. ചൂട് കൂടിയ സാഹചര്യത്തില്‍ മൃഗങ്ങളില്‍ ബാഹ്യപരാദങ്ങളുടെ ആക്രമണം മൂലം രക്തചംക്രമണ വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങള്‍ പിടിപ്പെടാന്‍ സാധ്യത കൂടുതലാണെന്നും അധികൃതര്‍ അറിയിച്ചു.പശുക്കളില്‍ പാലിന്റെ അളവ് കുറയുക, വായിലെ ഉമിനീര്‍ പത പോലെ ഉറ്റി വീഴുക, അമിതമായ കിതപ്പ്, കണ്ണില്‍ പീള കെട്ടല്‍, മൂത്രത്തിന്റെ അളവ് കുറഞ്ഞ് മഞ്ഞനിറം ഉണ്ടാവുക, ഗര്‍ഭിണിയായ പശുക്കളില്‍ ഗര്‍ഭം അലസിപ്പോവുക തുടങ്ങിയവയാണ് ഉയര്‍ന്ന താപനിലയിലും പരാദരോഗങ്ങളിലും മൃഗങ്ങള്‍ കാണിക്കുന്ന പ്രധാന ലക്ഷണങ്ങള്‍.

ചെള്ള് പനിക്കെതിരെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍

1. ചെള്ള്, പേന്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിനായി മൃഗങ്ങളുടെ ദേഹത്തും തൊഴുത്തുകളിലും മരുന്നുകള്‍ ഒഴിച്ച് നിയന്ത്രിക്കുക.
2. മൃഗങ്ങളുടെ ദേഹത്ത് കടിച്ചിരിക്കുന്ന പട്ടുള്ളികളെ ക്ലോക്ക് സഞ്ചരിക്കുന്നതിന്റെ എതിര്‍ ദിശയില്‍ തിരിച്ച് പറിച്ചെടുത്ത് കത്തിച്ച് കളയുക.
3. മാന്‍, കാട്ടുപന്നി തുടങ്ങിയ വന്യജീവികളെ പ്രത്യേകം ശ്രദ്ധിക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *