August 14, 2026

സൂര്യാഘാതം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍

0
By ന്യൂസ് വയനാട് ബ്യൂറോ


1. പശു, ആട്, നായ, പൂച്ച, കോഴി തുടങ്ങിയ വളര്‍ത്തു മൃഗങ്ങളെ നേരിട്ടുള്ള    സൂര്യകിരണങ്ങളില്‍ നിന്നും സംരക്ഷിക്കുക
2. രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ച് വരെ തുറസ്സായ വയല്‍ പ്രദേശങ്ങളിലും പറമ്പുകളിലും മൃഗങ്ങളെ കെട്ടിയിടുന്നത് ഒഴിവാക്കുക.
3. ചൂട് കുറഞ്ഞ സമയങ്ങളില്‍ തീറ്റ കൊടുക്കുക.
4. തൊഴുത്തുകളിലും കൂടുകളിലും വായുസഞ്ചാരം ഉറപ്പ് വരുത്തുകയും കുടിവെള്ളം ലഭ്യമാക്കുകയും ചെയ്യുക.

സൂര്യാഘാതമേറ്റാല്‍ നല്‍കേണ്ട അടയന്തിര നടപടികള്‍ 

1. എഴുന്നേല്‍ക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ വളര്‍ത്തുമൃഗങ്ങളെ കാണുകയാണെങ്കില്‍ ശരീരോഷ്മാവ് മനസ്സിലാക്കി നെറ്റിയില്‍ തണുത്ത വെള്ളമോ, തുണിയില്‍ പൊതിഞ്ഞ ഐസ് കട്ടകളോ വയ്ക്കുക.
2. തുണികളില്‍ 50 മുതല്‍ 100 ഗ്രാം വരെ അപ്പക്കാരം ചേര്‍ത്ത് നല്‍കുന്നത് അമ്ലത്വം കുറയ്ക്കാന്‍ സാധിക്കും. 
3. ശുദ്ധമായ കുടിവെള്ളം, കരിക്ക് എന്നിവ നല്‍കുക.
4. സൂര്യാഘാതമേറ്റതായി സംശയം തോന്നിയാല്‍ ഉടനടി വെറ്ററിനറി സേവനം ഉറപ്പ് വരുത്തുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *