August 14, 2026

കെ എ ആന്‍റണി ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട്‌:അഡ്വ.ജോര്‍ജ് വാതുപറമ്പിൽ സെക്രട്ടറി.

0
05.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് വയനാട് ജില്ലാ പ്രസിഡണ്ടായി കെ.എ ആന്‍റണിയെ വീണ്ടും തിരഞ്ഞെടുത്തു. സംഘടനാ ചുമതലയുള്ള സെക്രട്ടറിയായി അഡ്വ.ജോര്‍ജ് വാതുപറമ്പിലും തിരഞ്ഞെടുക്കപ്പെട്ടു.  കെ.എം ജോസഫ്,  വി.എസ് ചാക്കോ തുടങ്ങിയവരെ വൈസ് പ്രസിഡണ്ടുമാരായും, എ.പി. കുര്യാക്കോസ്‌, വില്‍സണ്‍ നെടുംകൊമ്പില്‍, എബി പൂക്കൊമ്പില്‍, ജോര്‍ജ് ഊരാശ്ശേരി, ലോറന്‍സ് കെ.ജെ എന്നിവരെ സെക്രട്ടറിമാരായും, പീറ്റര്‍ എം.പിയെ ട്രഷററായും തിരഞ്ഞെടുത്തു
നിയോജക മണ്ഡലം പ്രസിഡണ്ട്മാര്‍  പൗലോസ്‌ കുരിശിങ്കല്‍ (മാനന്തവാടി), ജോണ്‍സന്‍ ഒ.ജെ.  (കല്‍പ്പറ്റ), ബിജു തിണ്ടിയത്ത് (ബത്തേരി)
ജോസ് വി.എം., സുനില്‍ അഗസ്റ്റിന്‍, അഡ്വ.വി.ജെ. സജി, ജിനീഷ് ബാബു, സാബു ചക്കാലക്കുടി, ജോയി നാട്ടുനിലം തുടങ്ങിയവരെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായി തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസര്‍ ജോസഫ് എം.ഒ നേതൃത്വം നല്‍കി. പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡ്‌ യാഥാര്‍ഥ്യമാക്കുവാന്‍ മുഖ്യമന്ത്രി ഇടപെട്ട് ബജറ്റില്‍ തുക വകയിരുത്തണമെന്നും, മെഡിക്കല്‍ കോളേജിന് ബജറ്റില്‍ തുക വകയിരുത്താത്തത് സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക അകറ്റുവാന്‍ ബജറ്റ് ചര്‍ച്ചയില്‍ പ്രഖ്യാപനമുണ്ടാകണമെന്നും  യോഗം ആവശ്യപ്പെട്ടു. ഈ രണ്ടു വിഷയങ്ങളും അവഗണിച്ചുകൊണ്ടുള്ള വയനാട് വികസനം  അസാധ്യമാണെന്നും യോഗം വിലയിരുത്തി.
–അടുത്ത ശനിയാഴ്ച 22 ന് കോട്ടയത്ത് റോട്ടറി ഹാളില്‍ പുതിയ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *