May 7, 2024

കുടുംബശ്രി അറിവുല്‍സവം: തെണ്ടര്‍നാട് ജേതാക്കള്‍

0
Dsc0161.jpg
കല്‍പ്പറ്റ: കുടുംബശ്രി സ്കൂള്‍ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി നടന്ന മെഗാ ക്വിസ് മത്സരത്തില്‍ തൊണ്ടര്‍നാട് സി.ഡി.എസ് ജേതാക്കളായി. അയല്‍കൂട്ട അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച അറിവുല്‍സവം 2020 സമാപിച്ചു. 9929 അയല്‍കൂട്ടങ്ങളിലും, 512 എ.ഡി.എസുകളിലും, 26 സി.ഡി.എസുകളിലും അറിവുത്സവം ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ട്.. 30000 കുടുംബശ്രി അംഗങ്ങളാണ് വാര്‍ഡ് തല മല്‍സരത്തില്‍ പങ്കാളികളായത്. ഇതില്‍ വിജയിച്ച 1500 വനിതകള്‍ പഞ്ചായത്ത് മുനിസിപ്പല്‍ തലത്തില്‍ മാറ്റുരച്ചു. ഇതില്‍ നിന്നും വിജയിച്ച 90 വനിതകളാണ് ജില്ലാ തല മെഗാ ക്വിസ് മല്‍സരത്തില്‍ പങ്കെടുത്തത്. മല്‍സരത്തില്‍  തൊണ്ടര്‍നാട് സിഡിഎസ് ഒന്നാം സ്ഥാനവും മാനന്തവാടി സിഡിഎസ് രണ്ടാം സ്ഥാനവും മുളളന്‍കൊല്ലി സിഡിഎസ് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് കല്‍പ്പറ്റ മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍, മാനന്തവാടി മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാരദ സജീവന്‍, എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. റവന്യു വകുപ്പിലെ തഹസില്‍ദാറായ സുരേഷ് ക്വിസ് പ്രോഗ്രാം നിയന്ത്രിച്ചു. കുടുംബശ്രി ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ പി സാജിത അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്‍റ് കുടുംബശ്രി കോര്‍ഡിനേറ്റര്‍മാരായ കെടി മുരളി, വാസു പ്രദീപ്, ഹാരിസ് കെഎ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *