May 8, 2024

പട്ടിക വര്‍ഗ്ഗ ജില്ലാ ഫുട്ബോള്‍ ടീമും വിജിലന്‍റ് ഗ്രൂപ്പുമായി കുടുംബശ്രീ

0
Img 20200220 Wa0167.jpg
കല്‍പ്പറ്റ: പട്ടിക വര്‍ഗ്ഗ യുവജന മേഖലയിലെ കുടുംബശ്രീയുടെ പ്രത്യേക ഇടപെടലിന്‍റെ ഭാഗമായി ജില്ലാ തല ഫുട്ബോള്‍ ടീം ഇറങ്ങുന്നു. മുപ്പതംഗ ടീമിനെയാണ് കുടുംബശ്രീ ഫെബ്രുവരി 22 ന് പുറത്തിറക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ഒളിമ്പ്യന്‍ . മേഴ്സിക്കുട്ടന്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ വെച്ച് നിര്‍വ്വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  നസീമ കെ ബി മുഖ്യാതിഥിയാകും. ജില്ലയില്‍ കുടുംബശ്രീയുടെ രജിസ്റ്റര്‍ ചെയ്ത നൂറ്റി മുപ്പത് ക്ലബ്ബുകള്‍ നിലവിലുണ്ട്. ഇവരുടെ ജില്ലാ തല ഫുട്ബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് കുടുംബശ്രീ അറുപത് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി വന്നിരുന്നത്. അതില്‍ നിന്നും തിരഞ്ഞെടുത്ത മുപ്പത് പേരെ വെച്ച് ഗോത്രശീ വയനാട് എന്ന പേരില്‍ ജില്ലാ ടീം രൂപീകരിച്ച് കായിക മേഖലയില്‍ കാര്യക്ഷമമായ ഇടപെടല്‍ ഉറപ്പാക്കുകയാണ് കുടുംബശ്രീ ഇത് വഴി ലക്ഷ്യം വെയ്ക്കുന്നത്. മാനന്തവാടിയിലും മീനങ്ങാടിയിലുമായി രണ്ട് ഇടത്താണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലയിലെ പ്രമുഖ പരിശീലകന്‍ ലൂയിസ് ഫിലിപ്പ്, പട്ടിക വര്‍ഗ്ഗ മേഖലയില്‍ നിന്നും ഉയര്‍ന്നു വരുന്ന ജില്ലയിലെ പ്രധാന പരിശീലകന്‍ സുജിത് എന്നിവരാണ് പരിശീലനം നയിച്ചത്. കായിക മേഖലയില്‍ പട്ടിക വര്‍ഗ്ഗ മേഖലയില്‍ നിന്നും നിരവധി താരങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്ന് കുടുംബശ്രീ കണക്കാക്കുന്നു. ആയതിന്‍റെ അടിസ്ഥാനത്തില്‍ പട്ടിക വര്‍ഗ്ഗ മേഖലയിലെ കുടുംബശ്രീയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ യുവജന വര്‍ഷമായാണ് ആചരിക്കുന്നത്. 
ജില്ലാ വിജിലന്‍റ് ഗ്രൂപ്പുകളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. വിവിധ മേഖലകളില്‍ ഇടപെടുന്നതിനായി ജില്ലയിലെ 26 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത 125 അംഗങ്ങള്‍ക്ക് കരാട്ടെ, യോഗ തുടങ്ങിയ പരിശീലനം നല്‍കിയിരുന്നു. ഇവരെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും മറ്റ് സന്നദ്ധ പ്രവര്‍ത്തനങ്ങളിലും ഇടപെടുന്നതിനാണ് കുടുംബശ്രീ ലക്ഷ്യം വെയ്ക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ്, കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് ഒ.കെ വിനീഷ്, കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗം കെ.റഫീഖ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് എം.മധു തുടങ്ങിയവര്‍ സന്നിഹിതരാകും എന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. 
പത്രസമ്മേളനത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സാജിത, എഡിഎംസിമാരായ ഹാരിസ് കെ എ,വാസു പ്രദീപ്,പ്രോഗ്രാം മാനേജര്‍മാരായ ജയേഷ് വി, ആശ പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *