ലോക മാതൃഭാഷാ ദിനം ആചരിച്ചു.
. കൽപ്പറ്റ: മലയാള ഐക്യവേദി, ജില്ലാ ലൈബ്രറി കൗൺസിൽ, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക മാതൃഭാഷാ ദിനം ആചരിച്ചു. ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഡോ. ബാവ കെ.പാലുകുന്ന് അധ്യക്ഷത വഹിച്ചു. മുട്ടിൽ ഡബ്ലിയു.എം.ഒ.കോളേജ് അസി.പ്രൊഫസർ ഡോ. ശഫീഖ് വഴിപ്പാറ വിഷയമവതരിപ്പിച്ചു.എം.ദേവകുമാർ, ബാലൻ വേങ്ങര, ജെ.അനിൽകുമാർ, വിനോദ് പുല്ലഞ്ചേരി, കെ.വി പ്രകാശൻ, അമല എം. ദേവ്, ഷാജി പുൽപ്പള്ളി, ഇ ഷാജി എന്നിവർ പ്രസംഗിച്ചു. കവിയരങ്ങ് പി.കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആരിഫ് തണലോട്ട്, ജിത്തു തമ്പുരാൻ, പി.കെ.ഷാഹിന, രാജു ജോസഫ്, സി.വി ഉഷ, ശ്രീജ സന്തോഷ്, കെ.ഖൈറുന്നിസ എന്നിവർ പങ്കെടുത്തു.





Leave a Reply