August 12, 2026

ഗൈഡ് – ബുള്‍ബുള്‍ യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്തു

0
WhatsApp-Image-2020-02-20-at-3.02.43-PM.jpeg
By ന്യൂസ് വയനാട് ബ്യൂറോ


തരുവണ ;തരുവണ ഗവ: യു പി സ്‌കൂളില്‍ ഗൈഡ്, ബുള്‍ ബുള്‍ യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്തു. സ്‌കൗട്ടിംഗില്‍ പത്ത് വയസില്‍ താഴെ ഉള്ള പെണ്‍കുട്ടികളുടെ വിഭാഗമാണ് ബുള്‍ബുള്‍ .പത്ത് വയസിന് മുകളിലുള്ള പെണ്‍കുട്ടികളെ  സ്‌കൗട്ടിംഗ് പരിശീലിപ്പിക്കുന്ന വിഭാഗമാണ് ഗൈഡ്.കുട്ടികളെ ഉത്തമ പൗരന്‍മാരായി രൂപപ്പെടുത്തിയെടുക്കാനായി വിവിധ പരിശീലന പരിപാടികള്‍ ഇവയിലൂടെ നടപ്പിലാക്കി വരുന്നു.
ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ജില്ലാ പ്രസിഡന്റ് ശ്രീ ജോസ് പുന്നക്കുഴി ഉദ്ഘാടനം നിര്‍വഹിച്ചു. ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ ശ്രീമതി ഷൈനി മൈക്കിള്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.പി ടി എ പ്രസിഡന്റ് നൗഫല്‍ പള്ളിയാല്‍, ഹെഡ്മാസ്റ്റര്‍ കെ കെ സന്തോഷ് ,സി.മമ്മു ഹാജി,കുഞ്ഞമ്മദ് മുണ്ടാടത്തില്‍, ബാലന്‍ പുത്തൂര്‍ ,രോഷ്‌നി വി എം, ലിജിത സി കെ ,സുഷമ വി എം, എം എ ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *