June 13, 2026

വാടേരി ശിവക്ഷേത്രം; ശിവരാത്രി മഹോത്സവം ആഘോഷിച്ചു

0
IMG-20200221-WA0126.jpg
By ന്യൂസ് വയനാട് ബ്യൂറോ



മാനന്തവാടി:മാനന്തവാടി വാടേരി ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം വിപുലമായ പരിപടികളോടെ ആഘോഷിച്ചു.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുതുമനയില്ലം മധു നമ്പൂതിരി തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.ക്ഷേത്രം മേല്‍ശാന്തി പുറഞ്ചേരി ഇല്ലം പ്രകാശന്‍ നമ്പൂതിരി,മരനെല്ലി ഇല്ലം അഭിലാഷ് നമ്പൂതിരി,പി.ടി മനോഹരന്‍ എമ്പ്രാന്തിരി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.രാവിലെ മുതല്‍ ക്ഷേത്രത്തില്‍ വന്‍ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.ക്ഷേത്രത്തില്‍ നടന്ന പഞ്ചാക്ഷരീമന്ത്ര ലിഖിത ജപ യജ്ഞത്തില്‍ നിരവധിപേര്‍ പങ്കെടുത്തു.പഞ്ചാക്ഷരീമന്ത്ര ലിഖിത ജപ യജ്ഞം ഡോ.പി.നാരായണ്‍ നായര്‍ ഉദ്ഘാടനം ചെയ്തു.ക്ഷേത്രയോഗം  പ്രഡിന്റ് വി.എം ശ്രീവത്സന്‍,സെക്രട്ടറി സി.കെ ശ്രീധരന്‍,വൈസ് പ്രസിഡന്റ് വി.ആര്‍ മണി,പി.കെ ഉണ്ണി,എം.വി സുരേന്ദ്രന്‍,പി.പി സുരേഷ്‌കുമാര്‍,കെ.എം പ്രദീപ്,മാതൃശക്തി ഭാരവാഹികളായ നിര്‍മ്മലാ സുരേന്ദ്രന്‍,മൃദുല ബേബി,പ്രിന്‍സി സുന്ദര്‍ലാല്‍,സുരജ സുരേന്ദ്രന്‍,രാധാമണി രാജു,ദിവ്യ വീരകുമാര്‍,അജിതകുമാരി ഇ.കെ,ഗിരിജ ശശി എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *