September 4, 2026

തറക്കല്ലിട്ട് 65ാം ദിവസം സഹപാഠിക്ക് വീടൊരുക്കി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ- താക്കോൽ ദാനം നാളെ

0
IMG-20200221-WA0163.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
തറക്കല്ലിട്ട് 65ാം ദിവസം സഹപാഠിക്ക്  വീടൊരുക്കി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ- താക്കോൽ ദാനം നാളെ ദക്ഷിണ മേഖല ഡി. ഐ. ജി. ബഹു. കെ സേതുരാമൻ ഐ. പി എസ് നിർവഹിക്കും. 
പയ്യമ്പള്ളി സെന്റ്   കാതറൈൻസ് സ്കൂളിലെ സഹപാഠിയായ എസ്. പി. സി കേഡറ്റിന് കണ്ണിമചിമ്മും വേഗത്തിൽ സ്വപ്നഭവനമൊരുക്കി സ്റ്റുഡന്റസ് പോലീസ് കേഡറ്റ് പദ്ധതി മാതൃകയാകുന്നു. സ്കൂളിലെ എസ്. പി. സി. യൂണിറ്റ്, കൂടത്തായി സ്കൂളിലെ എസ്. പി. സി യുണിറ്റ്, വയനാട് ജില്ലാ എസ്. പി. സി, ജീവനസമൃദ്ധി – എറണാകുളം എന്നിവരുടെ സംയുക്ത പ്രവർത്തനത്തിലൂടെ ആണ് വീട് പണി പൂർത്തീകരിച്ചിരിക്കുന്നത്.വീടിന്റ താക്കോൽ ദാനം നാളെ ദക്ഷിണ മേഖല ഡി ഐ ജി . കെ സേതുരാമൻ ഐ. പി. എസ് നിർവഹിക്കും. വയനാട് ജില്ലാ പോലീസ് മേധാവി. ഇളങ്കോ ആർ ഐ. പി. എസ് മുഖ്യ അതിഥി ആയിരിക്കും.  ഡിസംബർ 19 ന് എ. എസ്. പി   വൈഭവ് സക്സേന ആണ്  തറക്കല്ലിട്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *