August 13, 2026

ഉത്സവം ജില്ലാതല ഉദ്ഘാടനം നാളെ മാനന്തവാടിയിൽ .

0
By ന്യൂസ് വയനാട് ബ്യൂറോ

 മാനന്തവാടി:  കേരളത്തിലെ അന്യം നിന്ന് കൊണ്ടിരിക്കുന്ന വിവിധങ്ങളായ പാരമ്പര്യ അനുഷ്ഠാന  കലകളുടെ സംരക്ഷണത്തിനും അത് ആസ്വാദകരിലേക്ക് എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന ടൂറിസം വകുപ്പ് വർഷങ്ങളായി സംഘടിപ്പിക്കുന്ന സവിശേഷ പരിപാടിയാണ് ഉത്സവം.  ഇതിന്റെ ഭാഗമായി ഈ വർഷം ഫെബ്രുവരി 22 മുതൽ 28 വരെ  07 ദിവസം വയനാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്സിലിന്റെ നേതൃത്വത്തിൽ  മാനന്തവാടി പഴശ്ശി പാർക്ക്,  സുൽത്താൻ ബത്തേരി ടൗൺ സ്‌ക്വയർ എന്നിവിടങ്ങളിൽ പരിപാടികൾ       സംഘടിപ്പിക്കുന്നു. 

 ജില്ലാതല  ഉദ്ഘാടനം നാളെ  (22)      വൈകിട്ട് 6.30 ന്     മാനന്തവാടി പഴശ്ശി പാർക്കിൽ
 ഒ ആർ കേളു   എം എൽ എ       നിർവഹിക്കും.   പരിപാടികളുടെ ഭാഗമായി ബലിക്കള,  കഥാ പ്രസംഗം,  കന്യാർകളി,  തോറ്റം പാട്ട്,  കളരി പയറ്റ്,  കാക്കരശ്ശി നാടകം, നോക്കു വിദ്യ പാവകളി,  നാടൻ പാട്ട്,  മുള സംഗീതം,  കോൽക്കളി, പടയണി,  തിറകളി,  പൂരക്കളി മുതലായ കലാരൂപങ്ങളുടെ പ്രദർശനം നടക്കും..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *