May 20, 2024

കൊറോണ ബോധവല്‍ക്കരണ സെമിനാര്‍ നാത്തി.

0
Corona 01.jpg
മാനന്തവാടി: മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച്  നടപ്പാക്കുന്ന നവജീവന്‍ ദുരന്ത ലഘൂകരണ പദ്ധതിയുടെ ഭാഗമായി കൊറോണ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി.
എടവക ഗ്രാമപഞ്ചായത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരപ്പ്, എള്ളുമന്ദം, ചാമാടിപ്പൊയില്‍, പാണ്ടിക്കടവ്, ഒഴക്കോടി എന്നീ വാര്‍ഡുകളിലെ പ്രവര്‍ത്തകര്‍ സെമിനാറില്‍ സംബന്ധിച്ചു.
കല്ലോടി സെന്‍റ് ജോര്‍ജ് ഫൊറോന വികാരി ഫാ.അഗസ്റ്റിന്‍ പുത്തന്‍പുരക്കല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊജക്റ്റ് കോഡിനേറ്റര്‍ ജെയിന്‍ അഗസ്റ്റിന്‍, ഷീന ആന്‍റ്ണി എന്നിവര്‍ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദ്ദീകരിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ജോണ്‍സണ്‍ ആര്‍പ്പാട്, ജൂനിയര്‍ മെഡിക്കല്‍ ഓഫീസര്‍ സജോയി മലേക്കുടിയില്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു. സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്‍റ് ചാക്കോ ചെറുപ്ലാവില്‍, കമ്മ്യൂണിറ്റി ഡെവലപ്പ്മെന്‍റ് ഓര്‍ഗനൈസര്‍ വല്‍സ ജോസഫ്, സെക്രട്ടറി ജെസ്സി ജോണ്‍സണ്‍ എന്നിവര്‍ സെമിനാറിന്   നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *