May 20, 2024

രാഷ്ട്ര രക്ഷാമാർച്ചിന് പടിഞ്ഞാറത്തറയിൽ ഊഷ്മള സ്വീകരണം

0
Img 20200221 Wa0203.jpg
 
:പടിഞ്ഞാറത്തറ: വയനാട്  ഡി  സി സി പ്രസിഡണ്ട് 

 ഐ.സി.  ബാലകൃഷ്ണൻ  നയിക്കുന്ന
രാഷ്ട്ര രക്ഷാമാർച്ചിന്   പടിഞ്ഞാറത്തറയിലും ഊഷ്മള ള സ്വീകരണം. പദയാത്ര  എത്തിച്ചേർന്ന പ്രദേശങ്ങളിൽ സ്ത്രീകളും  കുട്ടികളും അടക്കമുള്ളവർ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തു. കമ്പളക്കാട് നിന്നാണ്  ഇന്നത്തെ യാത്ര ആരംഭിച്ചത്.മുൻ ഡി സി സി പ്രസിഡൻറ്  പി. വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു .സമാപന സമ്മേളനം നടന്ന പടിഞ്ഞാറത്തറ ടൗണിൽ ആയിരുന്നു ഏറ്റവും കൂടുതൽ ജനപങ്കാളിത്തം.ബാൻഡ് സെറ്റ് ,മുത്തുക്കുടകൾ,ബൈക്കുകൾ എന്നിവയുടെ അകമ്പടിയോടെ ജാഥാ ക്യാപ്റ്റൻ റെയും അംഗങ്ങളെയും എതിരേറ്റു.പ്രകടനത്തിൽ  നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു .ഇന്നത്തെ സമാപനസമ്മേളനം കെ. പി.സി സി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു . കേന്ദ്ര-കേരള സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിൽ  നിന്ന്  ജനങ്ങളെ രക്ഷിക്കാനുള്ള ദൗത്യമാണ് കോൺഗ്രസ് ഏറ്റെടുത്തിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു .ഗ്രാമങ്ങളിലെ ജനങ്ങൾ  ഇന്ന് പ്രതീക്ഷയോടെ നോക്കിക്കാണുന്നത്  കോൺഗ്രസ് നേതൃത്വെത്തെയാണന്നും   അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി  ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. 
   ജാഥാക്യാപ്റ്റൻ  ഐ സി ബാലകൃഷ്ണൻ   എം.എൽ.എ  നയിക്കുന്ന  രാഷ്ട്ര രക്ഷാമാർച്ചിന് മൂന്നും  ദിവസമായ  ഇന്നലെ വിവിധ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർ സ്വീകരണം നൽകി .   .മുൻ എം  എൽ എ എൻ.ഡി. അപ്പച്ചൻ   . 

കെ പി സി സി അംഗം പി പി ആലി ,., അബ്ദുള്‍ മുത്തലിബ്, എന്‍ ഡി അപ്പച്ചന്‍, കെ എല്‍ പൗലോസ്, പി വി ബാലചന്ദ്രന്‍, പി കെ ജയലക്ഷ്മി, കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, കെ വി പോക്കര്‍ഹാജി, അഡ്വ. എന്‍ കെ
 വര്‍ഗീസ്, എം എ ജോസഫ്, ചിന്നമ്മ ജോസ്, വിജയമ്മ ടീച്ചര്‍
 എം ജി ബിജു, എന്‍ എം വിജയന്‍, പി ടി ഗോപാലക്കുറുപ്പ്, പി ഡി സജി, അഡ്വ. വേണുഗോപാല്‍, മംഗലശേരി മാധവന്‍മാസ്റ്റര്‍, , ആര്‍ പി ശിവദാസ് ,രാജശേഖരൻ,പി  കെ  അനിൽകുമാർ ബിനു തോമസ് .ജയപ്രസാദ് ,അഡ്വക്കേറ്റ് എൻ എൻ കെ കെ വർഗീസ് ,പി വി ജോർജ്ജ് എക്കണ്ടി  മൊയ്തൂട്ടി,  എടക്കൽ  മോഹനൻ
കെ.ഇ. വിനയൻ,  ടി. ജെ ഐസക് , ജഷീർ
 തുടങ്ങിയ നിരവധി നേതാക്കള്‍ വിവിധ വിവിധ കേന്ദ്രങ്ങളിൽ ഇതിൽ പ്രസംഗിച്ചു.
 കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡണ്ട് ഐ സി ബാലകൃഷ്ണൻ എംഎൽഎ നടത്തുന്ന രാഷ്ട്ര രക്ഷാമാർച്ച് 150 സ്ഥിരം പ്രതിനിധികൾ ആണുള്ളത് .ജാഥയുടെ നാലാം ദിവസമായ നാളെ   (ശനിയാഴ്ച) രാവിലെ 9 മണിക്ക് മണിക്ക്  കാവും മന്ദത്തുനിന്ന് യാത്ര ആരംഭിക്കും
ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് പി ആലി ഉദ്ഘാടനം ചെയ്യും.
 .പത്തുമണിക്ക് പിണങ്ങോടും   11മണിക്ക്  പൊഴുതനയിലും  സ്വീകരണം നൽകും . വൈകുന്നേരം അഞ്ചുമണിക്ക്   വൈത്തിരിയിലാണ് രാഷ്ട്ര
 രക്ഷാമാർച്ചിന്റെ  സമാപനം. കെ പി സി സി ജനറൽ സെക്രട്ടറി  സി ആർ മഹേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും .
ഈ മാസം 29 വരെയാണ്  പദയാത്ര സംഘടിപ്പിച്ചിട്ടുള്ളത് .. 29 – ന്  ബത്തേരിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ രാഹുൽഗാന്ധി എം.പിയും പ്രിയങ്ക ഗാന്ധിയും  പങ്കെടുക്കും . 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *