May 20, 2024

മാധ്യമ സെമിനാർ 25ന് പുൽപ്പള്ളിയിൽ

0
  
പുൽപ്പള്ളി :വയനാട് വിഷൺ ചാനലും, വയനാട് പ്രസ്സ് ക്ലബും, പുൽപ്പള്ളിഎസ് എൻ കോളേജ് മൾട്ടി മീഡിയ ഡിപ്പാർട്‌മെന്റും സംയുക്തമായി 25ന് മാധ്യമ സെമിനാർ  
സംഘടിപ്പിക്കുന്നു. കോളേജ് ഓഡിറ്റോറിയത്തിലാണ് സെമിനാർ നടക്കുക.സമകാലിക പ്രശ്നങ്ങളിലെ മാധ്യമ ഇടപെടൽ എന്നതാണ് വിഷയം. എസ് എൻ കോളേജ് പ്രിൻസിപ്പാൾ ഫിലിപ്പ്സൺ പി ഫിലിപ് ഉൽഘാടനം ചെയുന്ന ചടങ്ങിൽ വയനാട് വിഷൺ എംഡി പി.എം ഏലിയാസ് അധ്യക്ഷനാകും. എസ് എൻ കോളേജ് സ്റ്റാഫ്‌ സെക്രട്ടറി എം. ഡി അലക്സ്, സി ഒ എ ജില്ലാ സെക്രട്ടറി അഷറഫ് പൂക്കയിൽ, വയനാട് വിഷൺ ചെയർമാൻ സുഭാഷ് എം ജോയ് എന്നിവർ സംസാരിക്കും. തുടർന്ന് മാധ്യമ ചലച്ചിത്ര സാംസ്‌കാരിക     പ്രവർത്തകൻ  ഒ കെ ജോണി മുഖ്യ പ്രഭാഷണം നടത്തും ,  വയനാട് പ്രസ്സ് ക്ലബ്‌ പ്രസിഡന്റ്‌ കെ സജീവൻ സെമിനാർ മോഡറേറ്റ് ചെയ്യും. സംവാദത്തിൽ മാതൃഭൂമി ചാനൽ ബ്യൂറോ ചീഫ് കമൽ മംഗലശ്ശേരി, കേരള വിഷൺ ചാനൽ ഡയറക്ടർ കെ ഗോവിന്ദൻ, മാധ്യമം ബ്യൂറോ ചീഫ്, വി മുഹമ്മദലി, വയനാട് വിഷൺ ചീഫ് എഡിറ്റർ വി കെ രഘുനാഥ്‌,കോളേജ് യുണിയന്‍ ചെയര്‍മാന്‍ 
എം എസ് അമൽ എന്നിവർ സംസാരിക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *