May 20, 2024

പൗരത്വ ഭേദഗതി നിയമം: വനിതാ ലീഗ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

0
Img 20200221 Wa0234.jpg
കല്‍പ്പറ്റ: പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്ട്രര്‍ തുടങ്ങി ഇന്ത്യന്‍ ജനതയെ മതത്തെ അടിസ്ഥആനത്തില്‍ വേര്‍തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഫാസിസ്റ്റ് ശ്രമങ്ങള്‍ക്കെതിരെ വനിതാ ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കല്‍പ്പറ്റയില്‍ നടന്ന ചടങ്ങ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് പി.പി.എ കരീം ഉദ്ഘാടനം ചെയ്തു. നൂറ്റാണ്ടുകളുടെ മാനവികസമര ചരിത്രമുള്ള ഇന്ത്യയെ ആര്‍സ്.എസ്.എസ്. അജണ്ടക്ക് കീഴില്‍ കൊണ്ടുവരാന്‍ മോദിക്കും കൂട്ടര്‍ക്കും സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വനിതാ ലീഗ് ജില്ലാ പ്രസിഡന്‍റ് ബഷീറ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ദേശീയ സോണല്‍ സെക്രട്ടറി ജയന്തി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ബ്രസീലിയ ഷംസുദ്ദീന്‍, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി നസീമ, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവീസ്, കല്‍പ്പറ്റ മണ്ഡലം ലീഗ് പ്രസിഡന്‍റ് റസാഖ് കല്‍പ്പറ്റ, മുനിസിപ്പല്‍ പ്രസിഡന്‍റ് എ.പി ഹമീദ്, വനിതാ ലീഗ് നേതാക്കളായ റംല മൊയ്തീന്‍കുട്ടി, ആസ്യ മൊയ്തു, നദീറ മുസ്തഫ, കെ. കുഞ്ഞായിഷ, സല്‍മ മോയി, കെ.കെ.സി മൈമൂന, ഷിഫാനത്ത്, റുഖിയ ടീച്ചര്‍, എ. ദേവകി, രാധ ബാബു, സരോജിനി സംസാരിച്ചു. ജില്ലാ സെക്രട്ടറി സൗജത്ത് ഉസ്മാന്‍ സ്വാഗതവും ട്രഷറര്‍ ബാനു പുളിക്കല്‍ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *