August 13, 2026

വെള്ളമുണ്ട പബ്ളിക്ക് ലൈബ്രറി ഒ എൻ വി സ്മൃതിദിനമാചരിച്ചു.

0
IMG-20200221-WA0217.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട പബ്ളിക്ക് ലൈബ്രറി, കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയനുമായി ചേർന്ന് ഒ എൻ വി സ്മൃതിദിനമാചരിച്ചു.കില ഫാക്കൽറ്റി അംഗവും കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാനുമായവി കെ സുരേഷ് ബാബു ഒ എൻ വി സ്മൃതി സായാഹ്നം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട്‌ എം മുരളീധരൻ അദ്ധ്യക്ഷനായി.ഗ്രന്ഥശാലാ പ്രവർത്തനത്തിൽ അമ്പത് വർഷം പൂർത്തിയാക്കിയ വി കെ ശ്രീധരൻ മാസ്റ്റരെ എം ചന്ദ്രൻ മാസ്റ്റർ ഷാളണിയിച്ച് ആദരിച്ചു. വനിത വായനമത്സരത്തിൽ താലൂക്ക് ജില്ല തലങ്ങളിൽ ഒന്നാം സ്ഥാനം നേടിയ പി ഒ രമ്യ, ഹയർ സെക്കണ്ടറി വായനമത്സരത്തിൽ താലൂക്കിൽ ഒന്നാം സ്ഥാനവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടിൽ എ ഗ്രേഡും നേടിയ സുകൃത ബാലൻ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തത്തിലുംകേരള നടനത്തിലും എ ഗ്രേഡ് നേടിയ ഇ. കാശിനാഥൻ, ജില്ലാ സ്കൂൾ കായികമേളയിൽ ഷോട്ട്പുട്ടിന് ഒന്നാം സ്ഥാനം ലഭിച്ച സിനദിൻ സിദാൻ, പ്രതിഭ പരീക്ഷയിൽ മികച്ച വിജയം നേടിയ ശ്രീലക്ഷ്മി സുരേഷ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ഇ കെ ജയരാജൻ, എ ജോണി, മംഗലശ്ശേരി നാരായണൻ, ആർ സുരേന്ദ്രൻ, എം മിഥുൻ, ടി എം കമർലൈല, സക്കീന കുടുവ പ്രസംഗിച്ചു.ഒ എൻ വി ഗാനങ്ങളുൾപ്പെടുത്തിയ "മഴവില്ല്"ഗാനസന്ധ്യക്ക് എം കെ പ്രവീൺ നേതൃത്വം നൽകി.എം മണികണ്ഠൻ സ്വാഗതവും എം സുധാകരൻ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *