എള്ളുമന്ദം പെരിഞ്ചോല ശ്രീ പാൽപ്പനാൽ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം 25, 26, 27 തിയതികളിൽ
മാനന്തവാടി..
എള്ളുമന്ദം പെരിഞ്ചോല ശ്രീ പാൽപ്പനാൽ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം 25, 26, 27 തിയതികളിൽ നടക്കും. 25-ന് രാവിലെ ഏഴിനാണ് കൊടിയേറ്റം.എട്ടിന് ക്ഷേത്രത്തിൽ നിവേദ്യം അർപ്പിക്കൽ വഴിപാടുകൾ സ്വീകരിക്കൽ എന്നിവയും 9 കലവറ നിറയ്ക്കൽ നടക്കും കോമരങ്ങൾക്ക് അ പട്ടും വളയും കൊടുക്കൽ.വൈകുന്നേരം മൂന്ന് മണിക്ക് മല ദൈവങ്ങളെ പൂട്ടി കൂർഗിലേക്ക് എഴുന്നള്ളിച്ചത് വൈകുന്നേരം ആറിന് കാപ്പുമ്മൽ തെയ്യം, ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി വരവ് ,വൈകുന്നേരം ആറ് മുപ്പതിന് ദീപാരാധനയും തായമ്പകയും തുടർന്ന് ഏഴ് നിറയ്ക്കൽ രാത്രി 9 ന് അന്നദാനം 9.30 ന് ക്ഷേത്രത്തിൽ ദൈവങ്ങൾ നേർച്ച വഴിപാടുകൾ സ്വീകരിക്കൽ .
26. ന് രാവിലെ 5 മണി മുതൽ ശ്രീ ആണ്ടി പണിക്കരുടെയും ശ്രീധരൻ മുന്നൂറിന്റെയും നേതൃത്വത്തിൽ ദേവന്റെ വെള്ളാട്ടോടുകൂടി വിവിധ തിറകൾ.
പുൽച്ചാടി മുത്താച്ചി ,മലക്കാരി ദേവൻ ,കരിമ്പിൽ ദേവൻ, കരിമ്പിൽ ഭഗവതി , പാൽപ്പനാൽ ഭഗവതി, ഗുളികൻ, പൂവായൻ തെയ്യം , പുള്ളിയാളാൻ തെയ്യം , അതിരാളൻ തെയ്യം
തുടർന്ന് ഉച്ചക്ക് അന്നദാനം . 26 – ന് പുലർച്ചെ അഞ്ചിന് നരിപ്പാട്ടോടു കൂടി മുത്തപ്പൻ തിറ കഴകത്തിൽ നിന്നും മടക്കി എഴുന്നള്ളിക്കുന്നതോടു കൂടി മൂന്ന് ദിവസത്തെതിറ മഹോത്സവം സമാപിക്കും.
പഴം നാളികേരം ഒപ്പിക്കൽ, പട്ടൊപ്പിക്കൽ, ചുറ്റുവിളക്ക് തെളിക്കൽ
വെടിവഴിപാട് ,
പാൽപ്പനാൽ ഭഗവതിക്ക് കഴകത്തിൽ ദീപ സമർപ്പണം തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ





Leave a Reply