August 13, 2026

ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി.

0
Dwaraka-02.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി: മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുമായി സഹകരിച്ചു നടപ്പിലാക്കുന്ന നവജീവന്‍ ദുരന്ത ലഘൂകരണ പദ്ധതിയുടെ ഭാഗമായി ആരോഗ്യ പരിപാലനവും കൊറോണ നിര്‍മാര്‍ജനവും എന്ന വിഷയത്തില്‍  ബോധവല്‍ക്കരണ സെമിനാര്‍ നടത്തി.
എടവക ഗ്രാമപഞ്ചായത്തിലെ ദ്വാരകയില്‍വെച്ച് നടത്തിയ ബോധവല്‍ക്കരണ സെമിനാര്‍ ദ്വാരക സെന്‍റ് അല്‍ഫോല്‍സ ചര്‍ച്ച് വികാരി ഫാ.ജോസ് തേക്കനാടിയില്‍ ഉദ്ഘാടനം ചെയ്തു. പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ജെയിന്‍ അഗസ്റ്റിന്‍,സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി കോര്‍ഡിനേറ്റര്‍ ഷൈജു ജോസഫ് എന്നിവര്‍ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദ്ദീകരിച്ചു. മരിയ ജെയിംസ്, അഞ്ചലി കൃഷ്ണ എന്നിവര്‍ ക്ലാസുകള്‍ എടുത്തു. ദ്വാരക സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്‍റ് മിനി പേടിക്കാട്ടുക്കുന്നേല്‍ , സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഷൈലജ പുത്തന്‍പുരക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *