August 13, 2026

സർവ്വം മനോമയം – മാനസിക ആരോഗ്യ സംഗമം നടത്തി

0
IMG-20200222-WA0226.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജില്ലാ ആയുർവേദ ആശുപത്രിയിൽ  വച്ച്  മാനസികാരോഗ്യം  പദ്ധതിയുടെ ഭാഗമായ്  'സർവ്വം മനോമയം ' പരിപാടി  നടത്തപ്പെട്ടു.ഡോ അഞ്ജലി അൽഫോൻസ് മുഖ്യ പ്രഭാഷണം നടത്തി. മാനസിക ആരോഗ്യം  പദ്ധതി  മെഡിക്കൽ ഓഫീസർ ഡോ പ്രിൻസി മത്തായി സ്വാഗത പ്രസംഗം നടത്തി .ഡോ പ്രവീൺ, ഡോ മായ, ഡോ  നിബിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.   2019-20 വർഷത്തെ പ്രവർത്തന അവതരണം, രോഗി സംഗമം, ബോധവൽക്കരണ ക്ലാസ്സ്‌, ഹോർട്ടി കൾച്ചർ തെറാപ്പി യുടെ  ഭാഗമായുള്ള   പച്ചക്കറി  തൈ വിതരണം , കുട്ടികൾക്കുള്ള   മത്സര പരിപാടികൾ എന്നിവ  ഇതോടൊപ്പം നടത്തപ്പെട്ടു.  കഴിഞ്ഞ മൂന്ന്  വർഷങ്ങളായി ജില്ലാ ആയുർവേദ ഹോസ്പിറ്റലിൽ മാനസികം പദ്ധതി  നടന്നു  വരുന്നു. മാനസിക രോഗികൾക്ക് പ്രത്യേകിച്ച് വിഷാദ രോഗികൾക്ക്  വലിയ മാറ്റം വരുത്താൻ മനസികാരോഗ്യം പദ്ധതിയിലൂടെ   കഴിഞ്ഞതായി പ്രൊജക്ട്  മെഡിക്കൽ ഓഫീസർ ഡോ:പ്രിൻസി മത്തായി  അഭിപ്രായപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *