August 13, 2026

രാഷ്ട്ര രക്ഷാ മാർച്ച് അഞ്ചാം ദിനത്തിലേക്ക്

0
IMG-20200223-WA0047.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പൗരത്വ നിയമഭേദഗതിക്കെതിരെയും, കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനുമെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം.എൽ എ നയിക്കുന്ന ജില്ലാ പദയാത്ര " രാഷ്ട്ര രക്ഷാമാര്‍ച്ച് '' ഫെബ്രുവരി 19 മുതല്‍ 29 വരെ നടന്നു വരുന്നു. ജാഥയുടെ അഞ്ചാം  ദിനമായ ഇന്ന് രാവിലെ 9 മണിക്ക് പനമരത്ത് നിന്ന് മുൻ കെ.പി.സി.സി.മെമ്പർ കെ.എൽ.പൗലോസ് ജാഥ ക്യാപ്റ്റനായ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. അഞ്ചുകുന്ന്, അഞ്ചാ മൈൽ, ദ്വാരക, തരുവണ എന്നീ സ്വീകരണ കേന്ദ്രങ്ങളിലൂടെ കടന്ന് വെള്ളമുണ്ടയിൽ ഇന്ന് സമാപിക്കും. കെ.പി.സി.സി. ജനറൽ സെക്രടറി കെ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് ബെന്നി അരിഞ്ചേർമല അധ്യക്ഷത വഹിച്ചു.എഐസിസി അംഗം പി കെ ജയലക്ഷ്മി, മുസ്ലിം ലീഗ് നേതാവ് കുന്നിയിൽ അസീസ്സ്, സി.എം.പി നേതാവ് ദൂപേഷ്, വി എ മജീദ് ,ടിജെ ഐസക്ക്, ഡി. പി രാജശേഖരൻ, എം ജി ബിജു, കെ ഇ വിനയൻ പ്രദീപ് മാസ്റ്റർ  എൻ.സി .കൃഷ്ണകുമാർ ആർപി ശിവദാസ് എടക്കൽ മോഹനൻ ബിനു തോമസ് നിസി അഹമ്മദ്, പി.വി. ജോർജ്ജ്, മംഗലശ്ശേരി മാധവൻ, എക്കണ്ടി മൊയ്തുട്ടി, നജീബ് കരണി, ജഷീർ പള്ളിവയൽ, അമൽജോയി, സംഷാദ് മരക്കാർ, ഉഷാകുമാരി എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *