April 20, 2024

ഉത്സവം 2020 ന് വർണ്ണാഭമായ തുടക്കം. : ജില്ലാതല ഉദ്ഘാടനം മാനന്തവാടിയിൽ നടന്നു.

0
Ulsavam.jpg


മാനന്തവാടി: പാരമ്പര്യ  അനുഷ്ഠാന കലകളെ സംരക്ഷിക്കുന്നതിനായി ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പാരമ്പര്യ അനുഷ്ഠാന കലകളുടെ പ്രദര്‍ശനം  ഉത്സവം 2020 മാനന്തവാടി പഴശ്ശിപാര്‍ക്കില്‍ തുടങ്ങി. മാനന്തവാടി നഗരസഭാ ഉപാധ്യാക്ഷ ശോഭാ രാജന്‍ ഉദ്ഘാടനം ചെയ്തു.  വയനാട് ടൂറിസം ആസോസിയേഷന്‍ പ്രസിഡന്റ് അലി ബ്രാന്‍ അധ്യക്ഷത വഹിച്ചു.  ബലിക്കള കലാകാരന്‍ പാനായി ഗോപി, കാഥികന്‍ കിള്ളിയൂര്‍ സദന്‍  എന്നിവരെ ചടങ്ങില്‍ ആദരിച്ചു.  ഡി.ടി.പി.സി. മെമ്പര്‍ സെക്രട്ടറി ബി. ആനന്ദ്,  പഴശ്ശിപാര്‍ക്ക് മാനേജര്‍ ബൈജു തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. 

28  വരെയാണ് പാരമ്പര്യ അനുഷ്ഠാന കലകളുടെ പ്രദര്‍ശനം.  വരും ദിവസങ്ങളില്‍ കന്യാര്‍കളി,  തോറ്റം പാട്ട്,  കളരി പയറ്റ്,  കാക്കരശ്ശി നാടകം, നോക്കുവിദ്യ, പാവകളി,  നാടന്‍ പാട്ട്,  മുള സംഗീതം,  കോല്‍ക്കളി, പടയണി,  തിറകളി, പൂരക്കളി മുതലായ കലാരൂപങ്ങളുടെ പ്രദര്‍ശനം നടക്കും.  എല്ലാദിവസവും വൈകുന്നേരം 6.30-നാണ് പരിപാടികള്‍.  പരിപാടികള്‍ നടക്കുന്ന സമയത്ത് പാര്‍ക്കിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *