May 5, 2024

രാഷ്ട്ര രക്ഷാമാർച്ച് മാർച്ച് ഇന്ന് തവിഞ്ഞാൽ പഞ്ചായത്തിൽ ഇതിൽ പര്യടനം നടത്തും

0
Img 20200224 Wa0062.jpg

പനമരം: പൗരത്വ നിയമഭേദഗതിക്കെതിരെയും, കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനുമെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം.എൽ എ നയിക്കുന്ന ജില്ലാ പദയാത്ര " രാഷ്ട്ര രക്ഷാമാര്‍ച്ച് '' ഇന്ന് ഇന്ന് തൊണ്ടർനാട്, തവിഞ്ഞാൽ      പഞ്ചായത്തുകളിൽ പര്യടനം നടത്തും. രാവിലെ ഒമ്പതുമണിക്ക്    മക്കിയാട്     നിന്നും മുൻ മന്ത്രി പി കെ ജയലക്ഷ്മി യാത്ര ഉദ്ഘാടനം ചെയ്യും.തുടർന്ന് ഇന്ന് തൊണ്ടർനാട് പഞ്ചായത്തിലെ പര്യടനത്തിന് ശേഷം തവിഞ്ഞാൽ പഞ്ചായത്തിലെ പ്രവേശിക്കും സ്വീകരണ പൊതുയോഗം നടത്തും ആലപ്പുഴയിൽ വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനം രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്യും.
ജാഥയുടെ അഞ്ചാം  ദിനമായ ഞായറാഴ്ച ച ച ച രാവിലെ 9 മണിക്ക് പനമരത്ത് നിന്ന് മുൻ കെ.പി.സി.സി.മെമ്പർ കെ.എൽ.പൗലോസ് ജാഥ ക്യാപ്റ്റനായ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.  . മണ്ഡലം പ്രസിഡണ്ട് ബെന്നി അരിഞ്ചേർമല അധ്യക്ഷത വഹിച്ചു.എഐസിസി അംഗം പി കെ ജയലക്ഷ്മി, മുസ്ലിം ലീഗ് നേതാവ് കുന്നിയിൽ അസീസ്സ്, സി.എം.പി നേതാവ് ദൂപേഷ്, വി എ മജീദ് ,ടിജെ ഐസക്ക്, ഡി. പി രാജശേഖരൻ, എം ജി ബിജു, കെ ഇ വിനയൻ പ്രദീപ് മാസ്റ്റർ  എൻ.സി .കൃഷ്ണകുമാർ ആർപി ശിവദാസ് എടക്കൽ മോഹനൻ ബിനു തോമസ് നിസി അഹമ്മദ്, പി.വി. ജോർജ്ജ്, മംഗലശ്ശേരി മാധവൻ, എക്കണ്ടി മൊയ്തുട്ടി, നജീബ് കരണി, ജഷീർ പള്ളിവയൽ, അമൽജോയി, സംഷാദ് മരക്കാർ, ഉഷാകുമാരി എന്നിവർ സംസാരിച്ചു
അഞ്ചുകുന്ന്, അഞ്ചാ മൈൽ, ദ്വാരക, തരുവണ എന്നീ സ്വീകരണ കേന്ദ്രങ്ങളിലൂടെ കടന്ന് വെള്ളമുണ്ടയിൽ  സമാപിച്ചു. . കെ.പി.സി.സി. ജനറൽ സെക്രടറി കെ.സുരേന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് വി വി ബാലൻ നായർ അധ്യക്ഷത വഹിച്ചു.മുതിർന്ന ഇരുപത്തിയഞ്ചിലധികം കം കോൺഗ്രസ് പ്രവർത്തകരെ അവരെ ചടങ്ങിൽ ഐ സി ബാലകൃഷ്ണൻ എം എൽ എ ആദരിച്ചു.രാഷ്ട്ര രക്ഷാമാർച്ചിന് അഭിവാദ്യം അർപ്പിച്ച് മുസ്ലീം ലീഗ് പ്രവർത്തകരും  മായിൻ ഹാജിയുടെ നേതൃത്വത്തിൽ  വെള്ളമുണ്ടയിൽ എത്തിയിരുന്നു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *