April 26, 2024

സഞ്ചാരികൾക്ക് നവ്യാനുഭവം: കാരാപ്പുഴയില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങി

0
Img 20200223 Wa0282.jpg


കല്‍പ്പറ്റ:ജലവിഭവ വകുപ്പിനു കീഴിലുള്ള കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രത്തില്‍ നാഷണല്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന്റെ(എന്‍എഎഫ്)നിയന്ത്രണത്തില്‍ അഡ്വഞ്ചര്‍ പാര്‍ക്ക്  പ്രവര്‍ത്തനം തുടങ്ങി. സി.കെ. ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ഭരതന്‍, ടൂറിസം ഡപ്യട്ടി ഡയറക്ടര്‍ കെ. രാധാകൃഷ്ണന്‍, ഡിടിപിസി സെക്രട്ടറി ബി. ആനന്ദ്, കാരാപ്പുഴ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വി. സന്ദീപ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.ഡി. ജിസ്‌ന ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു. കാരാപ്പുഴ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഇ.എ. രാജന്‍ സ്വാഗതവും ക്യാപ്റ്റന്‍ ഡോ.രോഹിണി നായര്‍ നന്ദിയും പറഞ്ഞു. 
ഒന്നരക്കോടി രൂപ ചെലവിലാണ് സിപ്ലൈന്‍, ഹ്യൂമന്‍ സ്‌ലിംഗ് ഷോട്ട്, ബഞ്ചി ട്രംപോളിന്‍, ട്രംപോളിന്‍ പാര്‍ക്ക്, ഹ്യൂമന്‍ ഗെയ്റോ സൗകര്യങ്ങളോടെ അഡ്വഞ്ചര്‍ പാര്‍ക്ക് സജ്ജീകരിച്ചത്. നടത്തിപ്പില്‍ എന്‍എഎഫുമായി കാരാപ്പുഴ എയ്റോ അഡ്വഞ്ചര്‍ സഹകരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *