നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം- നിർമ്മാണ തൊഴിലാളി യൂണിയൻ (സി ഐ റ്റി യു ) ജില്ലാ സമ്മേളനം
മുട്ടിൽ: നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ (സി ഐ റ്റി യു ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
വയനാട് ജില്ലയിൽ ഏകദേശം ലക്ഷത്തോളം തൊഴിലാളികൾ നിർമാണ മേഖലയിൽ ജോലി ചെയ്ത് വന്നിരുന്നതാണ്. റവന്യൂ ക്വാറികൾ പൂർണ്ണമായി വർഷങ്ങളായി അടഞ്ഞുകിടക്കുകയും, കഴിഞ്ഞ രണ്ടു പ്രളയത്തിന് ശേഷം നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഏതാണ്ട് എല്ലാ ക്വാറികളും അടഞ്ഞുകിടക്കുകയാണ്. മൂന്നോ നാലോ ക്വാറികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. മണൽ ജില്ലകളിലെ പുഴകളിൽ നിന്ന് വാരാൻ കഴിയുന്നില്ല. കളിമണ്ണുകൾ എടുക്കാനോ കൊണ്ട് വരാനോ കഴിയുന്നില്ല.. ഇതിന്റെ ഫലമായി ജില്ലയിലെ നിർമ്മാണമേഖല പ്രതിസന്ധിയിലാണ്. തൊഴിലാളികൾ പലരും തൊഴിലില്ലാതെ പട്ടിണിയിലേക്ക് നീങ്ങുകയാണ്. ജില്ലക്ക് പുറത്ത് നിന്ന് വരുന്ന നിർമ്മാണ സാമഗ്രികൾ പോലീസ് ഉദ്യോഗസ്ഥരും ആർട്ടി ഒ ഉദ്യോഗസ്ഥരും വാഹനങ്ങൾക്ക് വൻ പിഴ ചുമത്തുകയും ചെയ്യുകയാണ്. ജില്ലയിലെ നിർമ്മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്ന് മുട്ടിൽ സി.ഭാസ്ക്കരൻ നഗറിൽ നടന്ന കൽപ്പറ്റ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം യൂണിയൻ പ്രസിഡന്റ് പി.എ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പി.എം.സന്തോഷ് കുമാർ അധ്യക്ഷനായിരുന്നു.പി.വി.ഭാസ്ക്കരൻ രക്തസാക്ഷി പ്രമേയവും കെ.ടി.ബാലകൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം.മധു, എം.എ.സുരേഷ്, കെ. സി.ജാബിർ ,പി.കെ.. അബു എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ കെ.എ.അഹമ്മദ് സ്വാഗതവും പി.എം.പ്രമോദ് കുമാർ നന്ദിയും പറഞ്ഞു. ഏരിയാ പ്രസിഡന്റ് പി.എം.സന്തോഷ് കുമാർ പതാക ഉയർത്തി. നിർമ്മാണ തൊഴിലാളി യൂണിയൻ സി ഐ റ്റി യു കൽപറ്റ ഏരിയാ കമ്മിറ്റി പുതിയ ഭാരവാഹികൾ- പി.എം.സന്തോഷ് കുമാർ (പ്രസിദ്ധന്റ്), കെ.പത്മനാഭൻ(വൈസ് പ്രസിഡന്റ്), കെ.ഇബ്രാഹിം (വൈസ് പ്രസിഡന്റ്), കെ.വാസുദേവൻ (സെക്രട്ടറി), പ്രമോദ് കുമാർ (ജോ. സെക്രട്ടറി), ഏ.കെ.രാജേഷ് (ജോ. സെക്രട്ടറി), കെ.വി.ഹൈദ്രു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.





Leave a Reply