May 20, 2024

എ ഐ ടി യു സി ശതാബ്ദി ദേശീയ സമ്മളനം ; സെമിനാർ 28-ന് ബത്തേരിയില്‍

0

കൽപറ്റ: എ ഐ ടി യു സി രൂപീകരണത്തിന്റെ 100-ാം വാർഷികവും, ശതാബാദീ സേശീയ സമ്മേളനവും ഏപ്രിൽ 1 മുതൽ 5 വരെ അലപ്പുഴയിൽ നടക്കുകയാണ്. ഇതോടനുബന്ധിച്ച്  ഫെബ്രുവരി 28ന് 3  മണി മുതൽ സുൽത്താൻ ബത്തേരി സ്വതന്ത്രമൈതാനിയിൽ   കാലാവസ്ഥ വ്യതിയാനം, വയനാടിന്റെ ജന ജീവിതത്തിൽ വരുത്തുന്ന  ആഘാതം എന്ന വിഷയത്തിൽ പാരിസ്ഥിതിക സെമിനാർ നടത്തും. സി പി ഐ ദേശീയ സെക്രട്ടറി ബിനോയി വിശ്വം സെമിനാർ ഉദ്ഘാടനം ചെയ്യും.സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി പി സുനീർ, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഹരീഷ് വാസുദേവൻ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായിസ്വാഗത സംഘം രൂപീകരിച്ചു. ചെയർമാനായി എസ് ജി സുകുമാരനേയും. എ ആർ ജനാർദ്ധനൻ കൺവീനറായും , ലതികാ ജി നായർ ഖജാൻജിയായും തെരഞ്ഞെടുത്തു. യോഗത്തിൽ പി കെ മൂർത്തി അധ്യക്ഷത വഹിച്ചു. സി എസ് സ്റ്റാൻലി റിപ്പോർട്ട് അവതരിപ്പിച്ചു.  അഡ്വ കെ ഗീവർഗീസ്, എ എ സുധാകരൻ, സി എം സുധീഷ്, വി യൂസഫ്, ടി ജെ ചാക്കോച്ചൻ, പി ജി രാജൻ, എ കൃഷ്ണകുമാർ, പി പ്രഭാകരൻ നായർ, കെ സജീവൻ, പി ഡി ശശി, പി ആർ മോഹനൻ, എൻ ഫാരിസ്, പടയൻ ഇബ്രാഹിം , എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *