May 20, 2024

ആദിവാസി മേഖലയിലെ പരാതികള്‍ കമ്മീഷന് മുന്നിലെത്തണം :എം.സി ജോസഫൈന്‍

0


   ആദിവാസി ജനവിഭാഗങ്ങളുടെ പരാതികള്‍ കൃത്യമായി വനിതാ കമ്മീഷന് മുമ്പില്‍ എത്തിക്കാന്‍ അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ക്ക് കഴിയണമെന്ന്  വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുളള ബോധവത്കരണം അനിവാര്യമാണ്.  കമ്മീഷന്റെ നേതൃത്വത്തില്‍ നിരവധി ബോധവല്‍ക്കരണ സെമിനാറുകള്‍ ഇതിനായി നടത്തന്നുണ്ട്. കുടുംബശ്രീ, ട്രൈബല്‍ പ്രേരക്മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍ തുടങ്ങിയ പൊതുസംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വനിതകളുടെ പരാതി പരഹാര സംവിധനാത്തിലേക്ക് കൂടുതല്‍ ശ്രദ്ധിക്കണം.  കമ്മീഷനില്‍ പരാതി സമര്‍പ്പിച്ചതിനു ശേഷം പരാതിക്കാര്‍ ഹാജരാകാതിരിക്കുന്ന സമീപനം ശരിയല്ല. കേസുകള്‍ക്ക് ബലം ലഭിക്കുന്നതിന് സ്ത്രീകളെ ഉപയോഗിക്കുന്ന പ്രവണതയും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എം.സി ജോസഫൈന്‍ പറഞ്ഞു. 
     കളക്‌ട്രേറ്റില്‍ നടന്ന സിറ്റിംഗില്‍ 39 കേസുകളാണ് കമ്മീഷന് മുമ്പില്‍ എത്തിയത്. 5 കേസുകള്‍ തീര്‍പ്പാക്കി. ഒരു പരാതിയില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. വിവിധ കാരണങ്ങളാല്‍ 33 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. വനിതാ കമ്മീഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എല്‍.രമ എന്നിവരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *