October 18, 2026

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പൊതുപണം കൊള്ളയടിക്കാന്‍ മത്സരിക്കുന്നു- ടി. സിദ്ദീഖ്

0
IMG-20200225-WA0216.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പൊതുപണം കൊള്ളയടിക്കാന്‍ മത്സരിക്കുകയാണെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് ടി. സിദ്ദീഖ് പറഞ്ഞു.  കോണ്‍ഗ്രസ് രാഷ്ട്രരക്ഷാ മാര്‍ച്ചിന്റെ ഏഴാം ദിവസത്തെ സമാപന സമ്മേളം മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഭരണ പരാജയം മറച്ചുവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ഗീയത കൊണ്ടുവരുമ്പോള്‍  സംസ്ഥാന സര്‍ക്കാര്‍ ആക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  കാട്ടിക്കുളം, പയ്യമ്പള്ളി, പാണ്ടിക്കടവ്, മാനന്തവാടി എന്നിവിടങ്ങളിലായിരുന്നു ചൊവ്വാഴ്ചത്തെ പര്യടനം. സമാപനയോഗത്തില്‍ കോണ്‍ഗ്രസ് മാനന്തവാടി മണഡലം പ്രസിഡന്റ് ഡെന്നിസണ്‍ കണിയാരം അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ., പി.കെ. ജയലക്ഷ്മി കെ.എല്‍. പൗലോസ്,  കെ.കെ. അബ്രഹാം,  എന്‍.കെ. വര്‍ഗീസ്, പടയന്‍ മുഹമ്മദ്,  കെ.ഇ. വിനയന്‍,  എം.ജി. ബിജു തുടങ്ങിയവര്‍ സംസാരിച്ചു.


Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *