August 13, 2026

പി ശങ്കരന്‍ പൊതുപ്രവര്‍ത്തകര്‍ക്കിടയിലെ വേറിട്ട സാന്നിധ്യം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പി ശങ്കരന്‍ ജനപ്രതിനിധിയെന്ന നിലയിലും മന്ത്രിയെന്ന നിലയിലും പൊതുപ്രവര്‍ത്തകര്‍ക്കിടയിലെ വേറിട്ട സാന്നിധ്യമായിരുന്നുവെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അനുസ്മരിച്ചു. മന്ത്രിയായിരുന്ന കാലത്ത് ആരോഗ്യരംഗത്തും, ടൂറിസം രംഗത്തും നിരവധി പദ്ധതികളാണ് അദ്ദേഹം കൊണ്ടുവന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെന്ന് പരിഹാരം കണ്ടെത്താന്‍ അദ്ദേഹം പരിശ്രമിച്ചു. വയനാട് ഉള്‍പ്പെടുന്ന കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ എം പി എന്ന നിലയിലും അദ്ദേഹം പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ച വെച്ചു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കായി രാപകലില്ലാതെ പ്രവര്‍ത്തിച്ച നേതാവായിരുന്നുവെന്നും, അദ്ദേഹത്തിന്റെ വിയോഗം പാര്‍ട്ടിക്ക് തീരാനഷ്ടമാണെന്നും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പ്രസ്താവനയില്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news