September 5, 2026

തരുവണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഇനി മുതല്‍ ക്യാമറാ നിരീക്ഷണത്തില്‍

0
IMG-20200226-WA0179.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി;തരുവണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളും പരിസരവും നരീക്ഷിക്കുന്നതിനായി പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഭാവനയായി സിസി ക്യാമറകള്‍ സ്ഥാപിച്ചു.ഹൈസ്‌കൂള്‍ കവാടം  മുതല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍പരിസരവും കളിസ്ഥലവുമുള്‍പ്പെടെ നിരീക്ഷിക്കാന്‍ പറ്റുന്നവിധത്തിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.2004 ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മായായ തരുവണ  ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓള്‍ഡ് സ്റ്റുഡന്റ്‌സ്  അസോസിയേഷനാണ്(തോസ)അരലക്ഷത്തോളം രൂപാചിലവിൽ ക്യാമറകള്‍ സ്ഥാപിച്ചു നല്‍കിയത്. ക്യാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 28 വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മാനന്തവാടി പോലീസ് ഡിവൈഎസ്പി ചന്ദ്രന്‍ നിര്‍വ്വഹിക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സ്‌കൂളിന്റെ ഭൗതിക അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് പൂര്‍വ്വവിദ്യാര്‍ത്ഥികൂട്ടായ്മയുടെ ആദ്യസംരംഭം സി സി ക്യാമറകള്‍ സ്ഥാപിച്ചതെന്നും മുഹമ്മദ് ഫഹീം,ഇര്‍ഷാദ് എ കെ,മമ്മുമാസ്റ്റര്‍,ജംഷീര്‍ കെ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *