May 17, 2024

കലാലയങ്ങളിലെ വിദ്യാർത്ഥി സമരം നിരോധിച്ചുള്ള ഹൈകോടതി വിധി ഭരണഘടന അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റം:എസ് എഫ് ഐ

0
Img 20200227 193405.jpg
മാനന്തവാടി:
കലാലയങ്ങളിലെ വിദ്യാർത്ഥി സമരം നിരോധിച്ചുള്ള ഹൈകോടതി വിധി ഭരണഘടന അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണെന്നും
വിദ്യാർഥികളുടെ 'പഠിക്കുക' എന്ന അവകാശം പോലും സ്വകാര്യ മാനേജ്മെന്റുകളുടെയും ഗവണ്മെന്റുകളുടെയും നിലപാടുകളുടെ ഫലമായി ലംഘിക്കപ്പെടുന്നതിനെതിരെ പ്രതിഷേധമുയർത്തണമെന്നും എസ് എഫ് ഐ മാനന്തവാടി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  അവകാശങ്ങൾക്കുവേണ്ടി പ്രതിക്ഷേധമുയർത്തുന്നത് കലാലയങ്ങളിലെ വിദ്യാർത്ഥികളുടെ സംഘടിത ബോധമാണ് 
വിദ്യാർത്ഥികളെ സാമൂഹ്യവൽക്കരിക്കുന്നതിലും ജനാധിപത്യ-മതനിരപേക്ഷ മൂല്യവൽകരിക്കുന്നതിലും കലാലയ രാഷ്ട്രീയത്തിന്റെ പങ്ക് ഒഴിച്ചു കൂടാനാവാത്തതാണ് വർത്തമാന കാലത്ത് രാജ്യത്ത്‌ നടക്കുന്ന ജനാതിപത്യ ധ്വംസനങ്ങൾക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുന്നത്  കലാലയങ്ങളിലെ രാഷ്ട്രീയ ബോധ്യമുയർത്തിപ്പിടിക്കുന്ന വിദ്യാർത്ഥി സമൂഹമാണെന്നും
വിദ്യാർത്ഥി സമരങ്ങൾ നിരോധിക്കപ്പെട്ട ക്യാംപസുകൾ മാനേജ്മെന്റുകളുടെ ഇടിമുറികളായി മാറുന്ന കാഴ്ചയും മാനേജ്മെന്റ് പീഡനത്തെ തുടർന്ന് ജിഷ്ണു പ്രണോയ് ഉൾപ്പെടെയുള്ള വിദ്യാർഥികൾ ആത്മഹത്യ ചെയ്ത സംഭവങ്ങളും കേരള സമൂഹം കണ്ടതാണ്.
ഈ വസ്തുതകൾ എല്ലാം മുൻപിലുണ്ടായിരിക്കെ കേവലം പഠനം തടസ്സപ്പെടുന്നു എന്ന വാദം ഉന്നയിച്ചു വിദ്യാർത്ഥി സമരങ്ങളെ നിരോധിക്കുവാനുള്ള കേരള ഹൈകോടതി വിധി ദൗർഭാഗ്യകരമാണ് വിദ്യാഭ്യാസത്തെ കച്ചവടത്തിന് വേണ്ടിമാത്രമുള്ള ഉത്പന്നമാക്കുന്ന സൗകാര്യ വിദ്യാഭ്യാസ കച്ചവടക്കാർക്ക് സഹായകമാകുമെന്നും പ്രമേയത്തിൽ പറഞ്ഞു മാനന്തവാടി ഫാത്തിമ ലത്തീഫ് നഗറിൽ നടന്ന പ്രതിനിധി സമ്മേളനം എസ് എഫ് ഐ മുൻ കേന്ദ്ര കമ്മറ്റി അംഗം കെ റഫീഖ് ഉദ്ഘാടനം ചെയ്തു.
ആൻ മരിയ രക്തസാക്ഷി പ്രമേയവും ശ്രീഷ്ണ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സ്റ്റാലിൻ ജോഷി കൺവീനറായി ജിഷ്ണു സി പി, സോന മോഹൻ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചത്.ഏരിയാ സെക്രട്ടറി ജോയൽ ജോസഫ് പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് അജ്നാസ് അഹമ്മദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജോബിസൺ,കെ എം വർക്കി മാസ്റ്റർ, രജീഷ് എന്നിവർ സംസാരിച്ചു. സമ്മേളനം 25 അംഗ ഏരിയാ കമ്മറ്റിയേയും  പ്രസിഡന്റായി സ്റ്റാലിൻ ജോഷിയെയും സെക്രട്ടറിയായി ജോയൽ ജോസഫിനെയും തിരഞ്ഞെടുത്തു സോന മോഹൻ, അജയ് ദേവ്, കെ ആദർശ് എന്നിവർ വൈസ് പ്രസിഡൻറുമാരായും വി ബി ഷിനാസ്, പി എസ് സൂരജ്, അക്ഷയ് എന്നിവർ ജോ: സെക്രട്ടറിയേയും തിരഞ്ഞെടുക്കപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *