August 13, 2026

ചാത്തൻകുഴി ചെറുകിട ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്തു.

0
IMG-20200228-WA0058.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ തവിഞ്ഞാൽ പഞ്ചായത്തിലെ പോരൂർ കുളത്താട ചാത്തൻ കുഴിയിൽ സ്ഥാപിച്ച ചെറുകിട ജലസേചന പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലി നിർവഹിച്ചു. ഡിവിഷൻ മെമ്പർ ദിനേശ് ബാബു അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർ സിന്ധു സന്തോഷ്, ജോണി മറ്റത്തിലാനി, എ വിജയൻ, പി.ടി സന്തോഷ്ബാബു, ടി.പ്രസന്നകുമാർ, പി അജയൻ, പി സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ പമ്പ് ഹൗസിനും ടാങ്ക് നിർമ്മാണത്തിനും സ്ഥലം സംഭാവന ചെയ്ത കിഴക്കേക്കരതെക്കേവീട്ടിൽ സരോജിനി, ഇടയപ്പുറം സുധാകരൻ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.ചാത്തൻകുഴി ചെറുകിട ജലസേചന പദ്ധതി പ്രവർത്തനം ആരംഭിച്ചതോടെ കുളത്താടപടശേഖരത്തിലെ മുഴുവൻ വയലിലും കൃഷി ചെയ്യുന്നതിന് കഴിയും. പദ്ധതിയുടെ ഗുണം കുടുതൽ കർഷകക്ക് ലഭ്യമാക്കുന്നതിന് വയനാട് ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്.ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി.നിർമ്മാണം ഉടനെ ആരംഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *