May 15, 2024

സമൂഹ മാധ്യമങ്ങളുെടെ സ്വാധീനം സമൂഹ നന്മക്ക് ഉപയോഗിക്കണം: സെമിനാർ

0
Img 20200228 Wa0074.jpg
 .

കൽപ്പറ്റ:  മാധ്യമ മേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ സാമൂഹ്യമാധ്യമങ്ങളുടെ ഗുണഫലങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന്  ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ
ഖാദർ പാലാഴി .
 ഇൻഫർമേഷൻ  ആന്റ് പബ്ലിക് റിലേഷൻസ്  വകുപ്പും വയനാട് പ്രസ് ക്ലബ്ബും   ചേർന്ന്   മുഖ്യധാര മാധ്യമങ്ങളും  നവമാധ്യമങ്ങളും  എന്ന വിഷയത്തിൽ  കൽപ്പറ്റയിൽ നടത്തിയ മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ മേഖലയിലുമുള്ള പ്രതിസന്ധികൾ മാധ്യമ മേഖലയെയും ബാധിച്ചിട്ടുണ്ട്. മാധ്യമ  പ്രവർത്തനവും പ്രതിസന്ധി നേരിടുന്ന കാലമാണെന്നും അദ്ദേഹം പറഞ്ഞു.പൊതു ജനങ്ങൾ കൂടുതലായി നവമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനാൽ
കാലാനുസൃതമായ മാറ്റം ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
 
   .കർണാടക ഹൈക്കോടതിയിലെ സൈബർ അഭിഭാഷകൻ  അഡ്വ.ജിജിൽ ജോസഫ് വിഷയാവതരണം നടത്തി. ലോകത്തെ ഏറ്റവും മികച്ച സൈബർ പോലീസ് എന്ന നിലയിൽ കേരള സൈബർ പോലീസിന്  അഞ്ചാംസ്ഥാനം ഉണ്ടെങ്കിലും പത്തൊമ്പതാം സ്ഥാനത്തുള്ള കർണാടകയിൽ ആണ് സൈബർ കേസുകൾ കൂടുതൽ രജിസ്റ്റർ ചെയ്യപ്പെടുന്നതും നടപടി ഉണ്ടാകുന്നതെന്ന് അഡ്വക്കേറ്റ് ജിജിൽ ജോസഫ് പറഞ്ഞു. കേരളത്തിൽ പരാതികൾ കൂടുതൽ ഉണ്ടാകുന്നുണ്ടെങ്കിലും കേസുകൾ കോടതിയിൽ എത്തുന്നില്ല. സമൂഹ മാധ്യമങ്ങൾ വഴിയുള്ള അപകീർത്തിയുടെ കാര്യത്തിൽ ദിവസേന കേരളത്തിൽ പരാതികളുടെ എണ്ണം വർദ്ധിക്കുന്നുണ്ടന്നും  അദ്ദേഹം പറഞ്ഞു.
വയനാട് പ്രസ് ക്ലബ് പ്രസിഡണ്ട് കെ. സജീവൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.ടി ശേഖർ ,വയനാട് പ്രസ്സ് ക്ലബ് പ്രസിഡന്റ് കെ.സജീവൻ,സെക്രട്ടറി നിസാം.കെ.അബ്ദുല്ല,കൽപ്പറ്റ ഗവ.കോളേജ് ജേർണലിസം ഡിപ്പാർട്ടമെന്റ് ഹെഡ് വർഗീസ് ആന്റണി,മാധ്യമ പ്രവർത്തകരായ പി.ഒ ഷീജ,കെ.എ അനിൽ കുമാർ എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *