May 18, 2024

രാജ്യത്ത് നടക്കുന്നത് ഗാന്ധിസത്തില്‍ നിന്നും മോദിസത്തിലേക്ക് മാറ്റാനുള്ള ശ്രമം: കെ മുരളീധരന്‍ എം പി

0
K Muraleedharan At Ambalavayal.jpg

അമ്പലവയല്‍: രാജ്യത്തെ ഗാന്ധിസത്തില്‍ നിന്നും മോദിസത്തിലേക്ക് മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെ മുരളീധരന്‍ എം പി. രാഷ്ട്രരക്ഷാമാര്‍ച്ചിന്റെ ഒമ്പതാം ദിവസത്തെ പര്യടനത്തിന്റെ സമാപനസമ്മേളനം അമ്പലവയലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമഭേദഗതി ഒരു സുപ്രഭാതത്തില്‍ വന്നതല്ല. അതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അജണ്ടയുണ്ട്. വികസനത്തിന്റെ പേരില്‍ അധികാരത്തിലെത്താന്‍ സാധിക്കില്ലെന്ന് മോദിക്കറിയാം. അതുകൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നിയമഭേദഗതി. മുസ്  ലിം സമുദായത്തെ ലക്ഷ്യമിട്ട് മാത്രമുള്ളതല്ല പൗരത്വ രജിസ്റ്റര്‍. മറിച്ച് മുസ്‌ലിംങ്ങളെയും ക്രിസ്ത്യന്‍ ജനവിഭാഗത്തെയും പുറത്താക്കി കഴിഞ്ഞാല്‍ അവര്‍ ദളിത് വിഭാഗങ്ങളിലേക്ക് തിരിയും. അവരുടെ ആനുകൂല്യങ്ങള്‍ മുഴുവന്‍ വെട്ടിക്കുറക്കുമെന്നും മുരളീധരന്‍ പറഞ്ഞു. മോദിയെ മാറ്റി യോഗി ആദിത്യനാഥിനെ കൊണ്ടുവരാനുള്ള നീക്കങ്ങളും തുടങ്ങികഴിഞ്ഞു. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ എത്രപേരാണ്  കൊല്ലപ്പെട്ടതെന്ന കണക്കെടുക്കാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. രാജ്യത്ത് സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളാണ് ദേശീയപതാകയും കൈകളിലേന്തി തെരുവിലിറങ്ങിയിരുന്നത്. അവരെ അടിച്ചമര്‍ത്താമെന്ന ത് വ്യാമോഹം മാത്രമാണ്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഒരാളുടെ പേര് പറയാന്‍ പോലും സംഘപരിവാറിന് കഴിയില്ല. ഈ രാജ്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. സമരം ചെയ്യുവാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വന്ന് പോയിട്ട് കോടികള്‍ ചിലവഴിക്കുകയല്ലാതെ ഒരു ഗുണവുമുണ്ടായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. യോഗത്തില്‍ ജാഥാക്യാപ്റ്റന്‍ ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍, പി വി ബാലചന്ദ്രന്‍, കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, എന്‍ സി കൃഷ്ണകുമാര്‍, എടക്കല്‍ മോഹനന്‍, കെ ടി കുര്യാക്കോസ്, ആര്‍ പി ശിവദാസ്, എന്‍ എം വിജയന്‍, നിസി അഹമ്മദ്, ഡി പി രാജശേഖരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *