May 15, 2024

കുടുംബശ്രീ: ബഡ്സ് ഫെസ്റ്റ് തിരുനെല്ലി ചാമ്പ്യന്‍മാര്‍

0
Dsc0294.jpg
സുല്‍ത്താന്‍ ബത്തേരി: മൂന്നാമത്  കുടുംബശ്രീ ബഡ്സ് ഫെസ്റ്റ് വിംഗ്സ് 20 തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂള്‍ 100 പോയിന്‍റ് നേടി ചാമ്പ്യന്‍മാരായി. മൂന്ന് വേദികളിലായി പതിനാല് ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. കല്‍പ്പറ്റ, മേപ്പാടി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സംഘനൃത്തം, നാടോടിനൃത്തം എന്നിങ്ങനെ വര്‍ണ്ണച്ചിറകടിച്ച് ശലഭങ്ങള്‍ വേദിയില്‍ പാറി നടന്നപ്പോള്‍ സദസ്സില്‍ നിറഞ്ഞ കൈയ്യടിയായിരുന്നു. പല വര്‍ണ്ണങ്ങളില്‍ അവര്‍ വേദിയില്‍ നിറഞ്ഞാടി. കുടുംബശ്രീ ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിംഗ്സ് 20' ബഡ്സ് ഫെസ്റ്റ് കാണികള്‍ക്ക് വര്‍ണ്ണ കാഴ്ചയൊരുക്കി.
പ്രശസ്ത സിനിമാതാരം ജയന്‍ മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വരെ മിമിക്രിയിലൂടെ വേദിയിലെത്തി. ഒപ്പം പ്രളയക്കെടുതിയിലൂടെ വീടും ഉറ്റവരും നഷ്ടപ്പെട്ടവരും പ്രച്ഛന്നവേഷത്തിലൂടെ വേദിയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ കഴിഞ്ഞ കാലത്തിന്‍റെ നീറുന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി ബഡ്സ് ഫെസ്റ്റ്. 
പെയിന്‍റിംങ്, എംബോസ് പെയിന്‍റിംങ്, പെന്‍സില്‍ ഡ്രോയിംങ്, ലളിതഗാനം, നാടോടിനൃത്തം, മിമിക്രി, പ്രച്ഛന്നവേഷം തുടങ്ങി നിരവധി മത്സരങ്ങള്‍ 3 വേദികളിലായി നടന്നു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെയും സമൂഹത്തിന്‍റെ ഭാഗമാക്കുക, അവരുടെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ബഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. വേദിയില്‍ അവര്‍ വര്‍ണ്ണക്കാഴ്ചകളൊരുക്കിയപ്പോള്‍ സദസ്സില്‍ അവര്‍ക്കൊപ്പം നൃത്തം ചെയ്ത് പൂര്‍ണ്ണ പിന്തുണയോടെ അദ്ധ്യാപകരും രക്ഷിതാക്കളുമുണ്ടായിരുന്നു. മാറ്റി നിര്‍ത്തപ്പെടേവരല്ല മറിച്ച് ചേര്‍ത്ത് നിര്‍ത്തപ്പെടേവരാണ് അവരെന്ന് ബഡ്സ് ഫെസ്റ്റിലൂടെ കുടുംബശ്രീ തെളിയിച്ചു. വിജയികള്‍ക്കുള്ള സമ്മാന വിതരണം ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള ഐ.എ.എസ് നിര്‍വ്വഹിച്ചു.  
സുല്‍ത്താന്‍ ബത്തേരി സെന്‍റ് മേരീസ് കോളേജില്‍ നടന്ന ബഡ്സ് ഫെസ്റ്റ് സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി. എല്‍. സാബു ഉദ്ഘാടനം ചെയ്തു. സെന്‍റ് മേരീസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: ശാന്തി ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. ജില്ലയില്‍ ബഡ്സ് സ്കൂള്‍ ആരംഭിച്ച പഞ്ചായത്തുകളെ ആദരിക്കുകയും ചെയ്തു നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശോഭന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍ സി പ്രസാദ്, പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രുഗ്മിണി സുബ്രമഹ്ണ്യം, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ കെ സഹദ്, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ കൃഷ്ണന്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭ വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. കെ സഹദേവന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ. ജോസ്, കുടുംബശ്രീ എ ഡി എം സി ഹാരിസ് കെ എ, വാസു പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന് പ്രോഗ്രാം മാനേജര്‍ ബിജോയ് കെ. ജെ നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *