August 12, 2026

ജില്ലാ ജയിൽ അന്തേവാസികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

0
IMG-20200228-WA0171.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ജില്ലാ ജയിൽ സെന്റ് ജോൺസ് ആംബുലൻസ് ഇന്ത്യാ  ,വൈസ് മെൻ ക്ലബ്ബ് ദ്വാരക എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാ ജയിൽ അന്തേവാസികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഉത്തരമേഖല ജയിൽ ഡി.ഐ.ജി വിനോദ് കുമാർ എം.കെ ഉദ്ഘാടനം ചെയ്തു. ജയിൽ റീജീണൽ വെൽഫെയർ ഓഫീസർ കെ.വി.മുകേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് മെൻ ക്ലബ്ബ് മുൻ ഡിസ്ട്രിക്ക് ഗവർണർ ടി.എ.പൗലോസ് മുഖ്യ പ്രഭാഷണം നടത്തി,ഫാദർ ബിജോ  കറുകപ്പിളളി, ഫാദർ മനോജ് കവലക്കാട്ട്, ഷാജൻ ജോസ്, ജെസ്റ്റിൻ ചെഞ്ചട്ടയിൽ, ഡെന്നീസ് ജോസഫ്, ടി.സി.മണി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ആശുപത്രി സൈകാട്രിസ്റ്റ് ഡോ.ഹരീഷ് കൃഷ്ണന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സും മെഡിക്കൽ ക്യാമ്പും നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *