May 4, 2024

മ്യൂറൽ പെയിൻറിംകളുടെ പ്രദർശനവും വിപണന മേളയും : വരച്ചാർത്ത് സമാപിച്ചു

0
Img 20200228 Wa0219.jpg
.

കൽപ്പറ്റ :നബാർഡിന്റെ  സഹായത്തോടുകൂടി കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവജ്യോതി സാമൂഹ്യ വികസന സംഘടന വിജയ  പമ്പ്  പരിസരത്ത് കഴിഞ്ഞ 23 മുതൽ വരച്ചാർത്ത്  എന്ന പേരിൽ
 നടത്തിവന്ന മ്യൂറൽ പെയിൻറിംഗ് പ്രദർശനവും വിപണന മേളയും സമാപിച്ചു. ആയിരക്കണക്കിന് ആളുകൾ മേള സന്ദർശിച്ചു .  പരിശീലനം നേടിയ വനിതകൾ ഉൾപ്പെടുന്ന ചിത്ര മാല മ്യൂറൽ   പാലസ് ക്ലസ്റ്റർ അംഗങ്ങളുടെ പ്രദർശനവും  സംസ്ഥാന സർക്കാരിൻറെ എൻറെ ഗോത്രവർഗ്ഗ പദ്ധതിയായ എൻ ഊര്  പദ്ധതിയിലെ സംരംഭകരുടെ ഉൽപ്പന്നങ്ങളും കുടുംബശ്രീ പ്രൊഡ്യൂസർ കമ്പനികൾ ഉൽപ്പന്നങ്ങളും ഖാദി ഗ്രാമ വ്യവസായ ബോർഡ് തുടങ്ങിയവയിൽ രജിസ്റ്റർ ചെയ്ത സംരംഭകരും മേളയിൽ പങ്കെടുത്തു . സമാപന സമ്മേളനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ തമ്പി ഉദ്ഘാടനം ചെയ്തു. ജീവൻ ജ്യോതി പ്രസിഡണ്ട്  വി എ അഗസ്തി അധ്യക്ഷതവഹിച്ചു. നബാർഡ് ഡി.ഡി.എം വി.ജിഷ, ജീവൻ ജ്യോതി
എക്സിക്യൂട്ടീവ് ഡയറക്ടർ പി എം പത്രോസ്,
ജോസ് സെബാസ്റ്റ്യൻ , സി വി ഷിബു ,എം.കെ ദേവസ്യ ,ജോബി വർഗീസ്,  കുഞ്ഞൻ മണാശ്ശേരി   തുടങ്ങിയവർ പ്രസംഗിച്ചു. തൽസമയ മ്യൂറൽ പെയിൻറിംഗ് ആയിരുന്നു മേളയുടെ മുഖ്യ ആകർഷണം. പരിസ്ഥിതിസൗഹൃദ ചിത്രങ്ങൾ കരകൗശല ഉൽപ്പന്നങ്ങൾ മറ്റു വിവിധ മേഖലകളിൽ നിരവധി ഉത്പന്നങ്ങൾ കാണാനും ആയിരക്കണക്കിന് ആളുകൾ എത്തി .വയനാട് ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലൊരു മേള സംഘടിപ്പിച്ചത്.ഇതോടനുബന്ധിച്ച് കാർഷിക അനുബന്ധ സംരംഭങ്ങളെ  പരിചയപ്പെടുത്തുന്ന സംരംഭക സെമിനാറും സംഘടിപ്പിച്ചിരുന്നു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *