September 25, 2026

സി.പി.എം ഗ്രൂപ്പിസം ജില്ലാ ആശുപത്രിയെ നശിപ്പിക്കുന്നു : പി. കെ. അനിൽകുമാർ

0
IMG-20200229-WA0207.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : 
സി.പി.എം ഗ്രൂപ്പിസം ജില്ലാ ആശുപത്രിയെ നശിപ്പിക്കുകയാണന്ന്  എച്ച് എം സി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ  പി കെ അനിൽകുമാർ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു . സി.പി.എം ഗ്രൂപ്പിസം ജില്ലാ ആശുപ്രതിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നു. രണ്ട്  വർഷം മുമ്പത്തെ അവസ്ഥയിലേക്ക് ജില്ലാ ആശുപ്രതി തിരിച്ചുപോവുകയാണ്. ഇതിന് ഉത്തരവാദിത്വം പ്രാദേശിക സി.പി.എം നേതാക്കൾക്കാണ്. ഗവൺമെന്റും ജില്ലാ പഞ്ചായത്തും നിരവധി നല്ല കാര്യങ്ങൾ ചെയ്തുവരുന്ന അവസരത്തിൽ മുൻ സുപ്രണ്ടുമായി  ജില്ലാ പഞ്ചായത്ത് എങ്ങും എ എൻ പ്രഭാകരൻ ഉണ്ടായ അഭിപ്രായ വ്യത്യാസം സൂപ്രണ്ടിന്റെ  ട്രാൻസ്ഫറിൽ കലാശിച്ചു. ഇപ്പോൾ നല്ല ഒരു ടീം ഉണ്ടായിരുന്നത് നിരന്തരം ട്രാൻസ്ഫർ കൊടുത്ത് തകർത്തുകൊണ്ടിരിക്കുകയാണ്. ഒരു
ഡ്രൈവറെ പിരിച്ചുവിടുന്നതുമായുണ്ടായ സംഭവം ആണ് ഇതിന്റെ എല്ലാം തുടക്കം. ഒരു കാലത്ത് മാധ്യമപ്രവർത്തകർ വരെ റിപ്പോർട്ട് ചെയ്തിരുന്ന "പണം നൽകിയാലേ ചികിത്സ കിട്ടൂ ' എന്ന അവസ്ഥ മാറി നല്ല രീതിയിൽ വന്ന ആശുപ്രതി തകർക്കാനുള്ള സി.പി.എം നീക്കം അവസാനിപ്പിക്കണം. ആശുപ്രതിയെ തകർത്ത്  ജില്ലാ പഞ്ചായത്തിന്റെ തലയിൽ വെയ്ക്കാനുളള സി.പി.എം – ന്റെ രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടും. അഴിമതി നടന്നിട്ടുണ്ടെങ്കിൽ സർക്കാർ സംവിധാനം ഉപയോഗിച്ച് അതിനെതിരെ നടപടി എടുക്കണം. അല്ലാതെ പാവപ്പെട്ട രോഗികളെ ദ്രോഹിക്കുന്ന നടപടികൾ സ്വീകരിക്കരുതെന്നും പി കെ അനിൽകുമാർ പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *