May 7, 2024

കാർഷികാനുബന്ധ സംരംഭകർക്ക് വഴികാട്ടിയായി സൗജന്യ സംരംഭകത്വ സെമിനാർ

0
Img 20200229 Wa0306.jpg
കൽപ്പറ്റ: കാർഷികമേഖലയിലും മൂല്യവർധിത ഉൽപ്പന്ന നിർമ്മാണ മേഖലയിലും പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ തയ്യാറെടുക്കുന്ന വർക്ക് വഴികാട്ടിയായി കല്പറ്റയിൽ നടന്ന സംരംഭകത്വ സെമിനാർ.നബാർഡ് സഹായത്തോടെ കൂടി ജീവൻ ജോലി കൽപ്പറ്റ യുടെ നേതൃത്വത്തിൽ വിജയ് പരിസരത്ത് നടന്ന വരച്ചാർത്ത്  പ്രദർശന വിപണന മേള യുടെ ഭാഗമായാണ് കാർഷിക സംരംഭകർക്കായി സൗജന്യ സെമിനാർ സംഘടിപ്പിച്ചത്.
കാർഷിക അനുബന്ധ മേഖലയിലെ സംരംഭങ്ങളെ പരിചയപെടുത്തൽ വിവിധ ലൈസൻസുകൾ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വിവിധ പദ്ധതികൾ സബ്സിഡികൾ തുടങ്ങിയ വിവിധ   വിഷയങ്ങളിലാണ് ക്ലാസുകൾ നടന്നത്.
 വയനാട് എഫ് പി ഒ ഫെഡറേഷൻ ,കൽപ്പറ്റ ജീവൻ ജോലി ജോലി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ വിങ്സ് എന്നിവർ ചേർന്നാണ് നബാർഡിന്റെ  സഹകരണത്തോടുകൂടി സെമിനാർ സംഘടിപ്പിച്ചത്.സെമിനാറിന്റെ ഉദ്ഘാടനം നബാർഡ് വയനാട് ഡി എം ജിഷ വടക്കും പറമ്പിൽ നിർവഹിച്ചു.പൊതുസമ്മേളനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷാദേവി ഉദ്ഘാടനം ചെയ്തു. വേവിൻ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എം കെ ദേവസ്യ അധ്യക്ഷത വഹിച്ചു.വിവിധ വിഷയങ്ങളിൽ എഫ് പി. ഒ. ഫെഡറേഷൻ കോഡിനേറ്റർ സി. വി. ഷിബു ,  കൺസൾട്ടന്റ്  ജിനു തോമസ് , ഫിനാൻസ് ലിറ്ററസി കൗൺസിലർ ശശിധരൻ ,ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കലാവതി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എലിസബത്ത് പൊന്നൂസ്, ജെസി സെബാസ്റ്റ്യൻ , ബിൻസി മാത്യു,  വിൻസെൻറ് തുടങ്ങിയവർ ക്ലാസുകൾ എടുത്തു.  ജോസ് സെബാസ്റ്റ്യൻ ,ജോബി വർഗീസ് , പി. എം പത്രോസ്  തുടങ്ങിയവർ പ്രസംഗിച്ചു .വയനാട് ജില്ലയിൽ നിന്ന് അടുത്തിടെ പുതിയ സംരംഭങ്ങൾ ആരംഭിച്ചു   വിജയഗാഥ രചിച്ച സംരംഭകർ അവരുടെ അനുഭവങ്ങൾ നവാഗതരുമായി  പങ്കുവെച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *