September 26, 2026

കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ വ്യവസായ യൂണിറ്റുകള്‍ തുടങ്ങുന്നതിന് രണ്ടു ദിവസത്തെ ശില്‍പശാല സംഘടിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയിലെ വ്യവസായ വല്‍ക്കരണത്തിന്റെ ഭാഗമായി കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ വ്യവസായ യൂണിറ്റുകള്‍ തുടങ്ങുന്നതിനും വിപുലീകരണം, ആധുനികവല്‍ക്കരണം, വൈവിധ്യവല്‍ക്കരണം എന്നിവ നടപ്പിലാക്കുന്നതിനും സംരംഭകരെ പ്രാപ്തരാക്കുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസത്തെ ശില്‍പശാല സംഘടിപ്പിച്ചു. അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടന്ന ശില്‍പശാല  ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ പി കുഞ്ഞുമോള്‍ ഉദ്ഘാടനം ചെയ്തു.  അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍പി എസ് സുരേഷ് കുമാര്‍  മുഖ്യ പ്രഭാഷണം നടത്തി. വൈത്തിരി ഉപ ജില്ലാ വ്യവസായ ഓഫീസര്‍ ജി.അനില്‍ കുമാര്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എം.അനിഷ് നായര്‍, സുല്‍ത്താന്‍ ബത്തേരി വ്യവസായ വികസന ഓഫീസര്‍ വി.ഇന്‍. ഗിരിജ തുടങ്ങിയവര്‍ സംസാരിച്ചു. കെ.വി.കെ അമ്പലവയല്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എന്‍ ഇ സഫിയ, സുല്‍ത്താന്‍ ബത്തേരി ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഫിറോസ്, സ്മിത സ്‌കില്‍ഡ് ട്രെയിനര്‍ എന്നിവര്‍ ടെക്‌നിക്കല്‍ സെഷന്‍ കൈകാര്യം ചെയ്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *