April 29, 2024

സെന്‍സസ്: ഒന്നാം ഘട്ട പരിശീലനം പൂര്‍ത്തിയായി

0

സാമ്പത്തിക-സാമൂഹിക ജീവിത പശ്ചാത്തലം വിലയിരുത്തി വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി  സെന്‍സസ് നടപടിക്രമങ്ങള്‍ തുടങ്ങുന്നു. ഇതിന്  മുന്നോടിയായി രണ്ടു ദിവസങ്ങളിലായി പ്രരംഭഘട്ട പരിശീലനം നടന്നു. ജില്ലാതല ഉദ്യോഗസ്ഥര്‍ ചാര്‍ജ് ഓഫീസര്‍മാര്‍ റഗുലര്‍ അസിസ്റ്റന്റ്മാര്‍ എന്നിവര്‍ക്കാണ്  പരിശീലനം നല്‍കിയത്.  
സെന്‍സസിന്റെ ഒന്നാംഘട്ടത്തില്‍ വീടുകളുടെ പട്ടിക തയ്യാറാക്കും.  ഇതോടൊപ്പം ആവാസ സ്ഥിതി, പ്രാഥമിക സൗകര്യങ്ങളുടെ ലഭ്യത, പാര്‍പ്പിട ദൗര്‍ലഭ്യം എന്നിവ വിലയിരുത്തുന്നതിലേക്കായി വിവരങ്ങള്‍ ശേഖരിക്കും.  31 ചോദ്യങ്ങളടങ്ങിയ പട്ടികയിലാണ് ആദ്യ ഘട്ടത്തില്‍ വിവരശേഖരണം നടത്തുക.   വീടിന്റെ അവസ്ഥ, കുടുംബ വലിപ്പം, കുടിവെള്ള ലഭ്യത തുടങ്ങിയ കണക്കുകള്‍ ശേഖരിക്കും.പാചകത്തിന് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം, റേഡിയോ-ടെലിവിഷന്‍-ഇന്റര്‍നെറ്റ് സൗകര്യം തുടങ്ങിയ വിവരങ്ങളാണ് ഗൃഹ സമ്പര്‍ക്കത്തിലൂടെ ശേഖരിക്കുക.  ഏപ്രില്‍ 15 നും മെയ് 29 നും ഇടയിലാണ് പരിശീലനം ലഭിച്ചവര്‍ കണക്കെടുപ്പിന് വീടുകളില്‍ എത്തുക. മൊബൈല്‍ ഫോണിലും കടലാസിലും ഉത്തരങ്ങള്‍ രേഖപ്പെടുത്തും. മൊബൈല്‍ ആപ് വഴിയാണ് വിവരങ്ങള്‍ ക്രോഡീകരിക്കുക.  സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ പുരോഗതി നിരീക്ഷിക്കാന്‍ വെബ് പോര്‍ട്ടലും സജ്ജീകരിച്ചിട്ടുണ്ട്.  
സെന്‍സസ് വിവര ശേഖരണം കുറ്റമറ്റ രീതിയില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള നിര്‍ദ്ദേശിച്ചു. സെന്‍സസ് ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ശൈലേന്ദ്ര അകായ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഹേമന്ദ് കുമാര്‍, എ.ഡി.എം. തങ്കച്ചന്‍ ആന്റണി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *