April 29, 2024

വയനാട്ടിൽ പട്ടിക വർഗ്ഗകാർക്കായി 6707 വീടുകൾ പൂര്‍ത്തിയായി.

0


സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ്മിഷനിലൂടെ വയനാടന്‍ ഗോത്ര വര്‍ഗ കുടുംബങ്ങളുടെ മുഖച്ഛായ മാറുന്നു. ഭൂമിയും വീടുമില്ലാതെ കാലങ്ങളോളം ഗോത്ര വിഭാഗങ്ങള്‍ താമസിച്ചു വന്നിരുന്നത് കൂടുതലും കാട്ടിനകത്തും പരിസര പ്രദേശങ്ങളിലുമായിരുന്നു. കാറ്റിലും മഴയിലും ഒറ്റമുറി വീടിനുള്ളില്‍ വന്യമൃഗങ്ങളെ പേടിച്ച് കഴിയേണ്ട അവസ്ഥയായിരുന്നു.ജീവിത സാഹചര്യം മെച്ചപ്പെട്ട് വരുമ്പോഴും സുരക്ഷിതവും സൗകര്യപ്രദവുമായ വീട് ഇവരുടെ സ്വപ്നമായി നിലനിന്നു. ആ സ്വപ്നമാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ്മിഷനിലൂടെ സാക്ഷാത്കരിച്ചത്. സിറ്റൗട്ട് ,ഡൈനിംങ് ഹാള്‍ , 2 ബെഡ് റൂമുകള്‍ ,അടുക്കള ,ബാത്ത് റൂം തുടങ്ങി 420 സ്വക്യയര്‍ ഫീറ്റ് സൗകര്യങ്ങളടങ്ങിയ   ഭവനങ്ങളാണ് കോളനികളില്‍ നിര്‍മ്മിച്ചിരിക്കുന്നത്. പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കായി 6707 വീടുകളാണ് ജില്ലയില്‍ പൂര്‍ത്തിയായത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *