April 24, 2024

വള്ളിയൂർക്കാവ് ഉത്സവം : അവലോകന യോഗം ചേർന്നു

0
Img 20200229 Wa0256.jpg
മാനന്തവാടി – ഈ വർഷത്തെ വള്ളിയൂർക്കാവ് ഉത്സവം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വകുപ്പ് തല ഉദ്യോഗസ്ഥരുടെയും ദേവസ്വം അധികൃതരും അവലോകന യോഗം ചേർന്നു. സബ്ബ് കലക്ടർവികൽപ് ഭരദ്വാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാർച്ച് 10നകം വള്ളിയൂർക്കാവിൽ ഇപ്പോൾ നടക്കുന്ന റോഡ് പണി പൂർത്തീകരിക്കാനും കെ.എസ്.ആർ.ടി.സി.ബസുകൾ തിരിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. പോലീസ് കൺട്രോൾ റൂം പ്രവർത്തിക്കും.ക്ഷേത്രപ്രദേശങ്ങൾ പൂർണ്ണമായും സി.സി.ടി.വി. നിരീക്ഷണത്തിലാക്കും. ഉത്സവ നഗരിയിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കും. മാർച്ച് 26, 27 തിയ്യതികളിൽ മാനന്തവാടിയിൽ മദ്യനിരോധനം ഏർപ്പെടുത്തും. ഉത്സവ നഗരി ഭിക്ഷാടന നിരോധന മേഖലയാക്കും .വകുപ്പുകളുടെ ഏകോപന ചുമതല താഹസിൽദാർക്കായിരിക്കും. തിരക്കേറിയ നാല് ദിവസങ്ങളിൽ കൂടുതൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെ സേവനം ഏർപ്പെടുത്തും. മാർച്ച് 10ന് വീണ്ടും ഒരുക്കങ്ങൾ വിലയിരുത്തും. മാനന്തവാടി ഡി.വൈ.എസ്.പി.എ.പി.ചന്ദ്രൻ ,താഹസിൽദാർ എൻ.ഐ.ഷാജു, സി.ഐ.എം.എം.അബ്ദുൾ കരീം, ട്രസ്റ്റിമാരായ ഏച്ചോം ഗോപി ,ഇ.പി.മോഹൻദാസ്, ടി. രത്നാകരൻ, ആഘോഷ കമ്മിറ്റി ഭാരവാഹികളായ കമ്മനമോഹനൻ, മനോജ് പട്ടേട്ട് വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *