April 25, 2024

ക്ഷേത്രം ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പിലാക്കണമെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ

0
Img 20200229 Wa0367.jpg
മാനന്തവാടി :
ക്ഷേത്ര ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പിലാക്കണമെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സിഐടിയു വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.2009 ൽ നടപ്പിലാക്കിയ ശമ്പള പരിഷ്കരണം ബി ,സി ,ഡി ഗ്രേഡുകളിലുള്ള ക്ഷേത്ര ജീവനക്കാർക്ക് ഉപകാരപ്രദമായിട്ടില്ല. കെ എസ് ആർ ക്ഷേത്രം ജീവനക്കാർക്കും ബാധകമാക്കണമെന്നും,പിഎഫ് നടപ്പിലാക്കുകയും ഗ്രാറ്റിവിറ്റിഅനുവദിക്കുകയും ചെയ്യണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
 ശനിയാഴ്ച മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിലെ വി വി ദക്ഷിണാ മൂർത്തി നഗറിലാണ് സമ്മേളനം നടന്നത്.     സമ്മേളനം മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എ കെ പത്മനാഭൻ  ഉദ്ഘാടനം ചെയ്തു.    , ജില്ലാ പ്രസിഡണ്ട് പിവിസഹദേവൻ അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി  എ വേണുഗോപാൽസംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ടി സന്തോഷ്കുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.രക്തസാക്ഷി പ്രമേയം സതീഷ് പൂതാടിയും അനുശോചനപ്രമേയം എ പി അനിൽകുമാറും അവതരിപ്പിച്ചു.ഗോപിനാഥൻ, ഉണ്ണികൃഷ്ണൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. കെ സി സദാനന്ദൻ സ്വാഗതവും സജിന വള്ളിയൂർക്കാവ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
 പി വി സഹദേവൻ (പ്രസിഡൻറ് ) ടി സന്തോഷ് കുമാർ (സെക്രട്ടറി) ഉണ്ണികൃഷ്ണൻ മാനികാവ് (ട്രഷറർ ) ഗോപിനാഥൻ (വൈസ് പ്രസിഡണ്ട് ) കെ പി അനിൽകുമാർ (ജോയിന്റ് സെക്രട്ടറി)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *